Idukki
എസ്എഫ്‌ഐക്കാരന്റെ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഇടുക്കി: ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറില്‍ ജോജോയാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയാണ് ഇയാള്‍. സംഭവത്തിന് ശേഷം ഓടി രക്ഷപെടുന്നതിനിടെ പോലീസുകാരാണ് ജെറിലിനെ പിടികൂടിയത്. അതേസമയം, അക്രമണത്തില്‍ പങ്കെടുത്തത് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അഞ്ച് യൂത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഞ്ച് കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്നാണ് സൂചന.
Read More »സ്വര്‍ണവര്‍ണം അണിഞ്ഞ് ഹൈറേഞ്ചിന്റെ കവാടം
അടിമാലി : ഹൈറേഞ്ചിന്റെ കവാടത്തെ സ്വര്‍ണവര്‍ണമണിയിച്ച് ഇല്ലിമുളം കാടുകള്‍ കൂട്ടമായി പൂത്തുതുടങ്ങി. ദേശീയപാതയോരത്തെ നേര്യമംഗലം വനമേഖലയിലാണ് ഗ്രിഗോറിയസ് ഫ്‌ലവറിങ്(കൂട്ടത്തോടെ മുള സസ്യങ്ങള്‍ പൂക്കുന്നത്) എന്ന അഭൂതപ്രതിഭാസം നടക്കുന്നത്. മുളയുടെ ആയുസ്സില്‍ 60 മുതല്‍ 130 വര്‍ഷത്തിനിടയില്‍ മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കുക. മുളകള്‍ പൂക്കുന്നതോടെ മുളന്തണ്ട് ഉണങ്ങി നശിക്കുമെങ്കിലും ആയിരക്കണക്കിന് അരിമണികള്‍ വിത്തായി നല്‍കിയാണ് ആയുസ്സ് അവസാനിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന മുളയരികള്‍ മുളച്ച് വീണ്ടും മുളങ്കാടുകളായി വളരണമെങ്കില്‍ പത്തുവര്‍ഷത്തോളമെടുക്കും. വന്യമൃഗങ്ങളുടെയും…
Read More »പി.ടി.തോമസിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് എം.എം.മണി
കട്ടപ്പന : പി.ടി.തോമസിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് എം.എം.മണി എംഎല്‍എ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും മണി വിമര്‍ശിച്ചു.രാജ്യത്തിന് ഒരുപാട് സേവനം ചെയ്തിട്ടുള്ള ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ സിപിഎമ്മും താനുമെല്ലാം അനുശോചനം രേഖപ്പെടുത്തി.എന്നാല്‍ ഗുണത്തോടൊപ്പം ഒരുപാട് ദ്രോഹവും ഇന്ദിരാഗാന്ധി ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥ കൊണ്ടുവന്നപ്പോള്‍ എത്രയായിരം ആളുകളാണ് മരിച്ചതെന്ന് ഒരു കണക്കുമില്ല. അതൊക്കെ പറഞ്ഞാലല്ലേ ചരിത്രം ചരിത്രമാകുകയുള്ളൂ എന്നും മണി പറഞ്ഞു.ഉമ്മന്‍ചാണ്ടിയും പി.ടി.തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ ഒരുപാട് ദ്രോഹം ചെയ്തു. ജയറാം രമേശും പി.ടി.തോമസുമെല്ലാം…
Read More »മൂന്നാറിലെ യുവതിയുടെ മരണം; പോലീസുകാരന് സസ്‌പെന്‍ഷന്‍
മൂന്നാര്‍: മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയെ ശ്യാം കുമാര്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തില്‍ ക്രിസ്മസ് തലേന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്. ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.…
Read More »കുസൃതി കാണിച്ചു; കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത
ഇടുക്കി: കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുമായി തമിഴ്നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ കണ്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസിനെയും ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.…
Read More »വീട് കുത്തിത്തുറന്ന് മോഷണം: ഒരാള്‍ പിടിയില്‍
മൂലമറ്റം: വീട് കുത്തിത്തുറന്ന് മോഷണം. ഒരാള്‍ പിടിയില്‍. പെരുന്പിള്ളിച്ചിറ പുതിയകുന്നേല്‍ സ്റ്റെപ്പപ്പ് സുധീര്‍ എന്നു വിളിക്കുന്ന സുധീര്‍ (38) ആണ് കുളമാവ് പോലീസിന്റെ പിടിയിലായത്. വാഹനത്തില്‍ സഞ്ചരിച്ച് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് പ്രതി. രണ്ടുപേര്‍ പിടിയിലാകാനുണ്ട്. ഗുരുതിക്കളത്തിനു സമീപം ആള്‍ത്താമസമില്ലാത്ത പുളിക്കല്‍ പരേതനായ ഫീലിപ്പോസിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞദിവസം വീടിനുസമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് മോഷണവിവരം അറിയുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പോലീസെത്തി പരിശോധന നടത്തി. കപ്പ വാട്ടാന്‍…
Read More »എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍
ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമേട് ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ സജിത് കുമാര്‍(40)ആണ് മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സജിത്തിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read More »നാടുണര്‍ത്തി മുന്നേറ്റം
കുമളി : അവകാശപ്പോരാട്ട വഴികളിലെ രണധീരരുടെ സ്മരണകള്‍ ആവേശത്തിരയായി അലയടിച്ചുയര്‍ന്ന അന്തരീക്ഷത്തില്‍ അഭിമന്യു നഗറില്‍(കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് മൈതാനം) ചെമ്പതാക ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് മോഹനന്‍ പതാക ഉയര്‍ത്തി. സിപിഐ എം 23—ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ രക്തസാക്ഷി കുടീരങ്ങളില്‍നിന്നു എത്തിയ വിവിധ ജാഥകളാണ് പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ ഐതിഹാസിക സമരഭൂമിയില്‍ സംഗമിച്ചത്.ബാന്‍ഡുമേളത്തിന്റെയും നൂറുകണക്കിന് അത്ലറ്റുകളുടെയും അകമ്പടിയോടെയാണ്…
Read More »ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് തിരിച്ചടി
ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശകര്‍ നിറയുമ്‌ബോഴും ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാത്തത് ജില്ലാ ആസ്ഥാന മേഖലയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ദിവസവും ആയിരക്കണക്കിന് ആളുകളെത്തുമ്‌ബോഴും ഇടുക്കി ജലാശയത്തില്‍ സഞ്ചാരികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്നത് ഒരു ബോട്ട് മാത്രമാണ്. മൂന്നാര്‍, തേക്കടി മേഖലകളിലെ റിസോര്‍ട്ടു മാഫിയകള്‍ക്കുവേണ്ടി ഇടുക്കി ടൂറിസത്തെ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇടുക്കി തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരി ക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല.വെള്ളാപ്പാറയില്‍ ഒരേ സമയം 20 പേര്‍ക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമാണ്…
Read More »ഉടുമ്പന്നൂര്‍ ടൗണില്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
ഉടുമ്പന്നൂര്‍: ടൗണിന്റെ വിവിധ പ്രദേശങ്ങളില്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗരോര്‍ജ്ജത്താല്‍ ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഉടുമ്പന്നൂര്‍ ടൗണില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സുലൈഷ സലിം, ശാന്തമ്മ ജോയി, ബീന രവീന്ദ്രന്‍,? ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ജോണ്‍സണ്‍…
Read More »

