Idukki
പരിശോധന കര്‍ശനമാക്കി പൊലീസ്
ഇടുക്കി : ജില്ലയില്‍ പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമിയുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. ലഹരി ഉപയോഗത്തിനെതിരെയും സാമൂഹ്യവിരുദ്ധര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 78 വാഹന പട്രോളിങ്ങിലൂടെ 1717 വാഹനം പരിശോധിച്ചു. 228 ഹോട്ടല്‍/ ഹോംസ്റ്റേ റിസോര്‍ട്ടുകളില്‍ പരിശോധന നടത്തി. സ്ഥിരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 50 സാമൂഹ്യവിരുദ്ധരെ പ്രത്യേകം നിരീക്ഷിച്ചു. 20 പേരെ കരുതല്‍ തടങ്കലില്‍ എടുത്തതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.…
Read More »നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു
ചക്കുപള്ളം: ഗ്രാമപഞ്ചായത്തില്‍ ആറാംമൈല്‍ മുതല്‍ പത്തുമുറി വരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡ് പൊളിഞ്ഞു. പിഎംജിഎസ് വൈ സ്‌കീമില്‍ നാലുകോടി രൂപ മുടക്കി അഞ്ചുവര്‍ഷത്തെ ഗ്യാരന്റിയില്‍ നിര്‍മിച്ച റോഡാണ് നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞു നശിച്ചത്. നിര്‍മാണ സമയത്തുതന്നെ അപാകത ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണെന്ന് വാര്‍ഡ് മെന്പര്‍ ആന്റണി കുഴിക്കാട്ട് അറിയിച്ചു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊളിഞ്ഞ് കന്പികള്‍ വാഹനത്തിന്റെ ടയറില്‍ കയറുന്ന അവസ്ഥയിലാണ്. ടാര്‍ചെയ്ത ഭാഗങ്ങള്‍ വലിയ ഗര്‍ത്തങ്ങളുമായി. എല്ലാ വര്‍ഷവും…
Read More »കഴിഞ്ഞ 10 ദിവസത്തിനകം മൂന്നാറിലെത്തിയത് ഒന്നര ലക്ഷത്തിലധികം പേര്‍
മൂന്നാര്‍: പുതുവത്സരം ആഘോഷമാക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പെടാപ്പാടില്‍.മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഒരേസമയം വന്‍തിരക്ക് അനുഭവപ്പെട്ടതോടെയാണ് മതിയായ സേനാംഗങ്ങളില്ലാതെ പൊലീസ് വലയുന്നത്.അവധിക്കാലമെത്തിയതോടെ മൂന്നാറിലേക്ക് എത്തുന്ന എല്ലാവഴികളിലും ഒരുപോലെ തിരക്ക് വര്‍ധിച്ചു. ഒരാഴ്ചയായി അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ എണ്ണക്കുറവ് വലിയ പ്രശ്‌നമാകുകയാണ്.പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമലയിലേക്ക് തിരിയുന്ന അഞ്ചാം മൈല്‍, മാട്ടുപ്പെട്ടിയിലേക്കുള്ള റോഡ്, വട്ടവട റോഡ് എന്നിവിടങ്ങളിലെല്ലാം…
Read More »രാസവളത്തിന് പൊള്ളുന്ന വില നെല്ലിട്ടത് ദുരിതപ്പാടത്ത്
കൊടുമണ്‍ : കൃഷിക്കാവശ്യമായ ഘടകങ്ങളാണ് വെള്ളവും വളവും. ഇതു രണ്ടുംകൂടി നെല്‍ കര്‍ഷകര്‍ക്ക് ആകെ ദുരിതമുണ്ടാക്കുകയാണ്. പറയുന്നത് കൊടുമണ്ണിലെ നെല്‍കര്‍ഷകരാണ്. കാലം തെറ്റി പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും ആദ്യവിതയെല്ലാം വെള്ളത്തിലാക്കി. വീണ്ടും കൃഷിയിറക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ വകയായി രാസവള വിലവര്‍ധന. അടിക്കടി ഉണ്ടാകുന്ന ഈ വിലക്കയറ്റം നെല്‍ കൃഷിക്കാരെ വല്ലാത്ത ദുരിതത്തിലാക്കി. 1100 രൂപ വിലയുണ്ടായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് 1200 രൂപയും 800 രൂപ മാത്രം വിലയുണ്ടായിരുന്ന…
Read More »തീരാവേദനയോടെ കൊക്കയാര്‍ നിവാസികള്‍ ഇപ്പോഴും സമരപ്പന്തലില്‍
കൊക്കയാര്‍: തീരാത്ത വേദനയായി 2021, വര്‍ഷാവസനവും തലചായ്ക്കാനൊരിടത്തിനായി കൊക്കയാര്‍ നിവാസികള്‍ സമരപ്പന്തലില്‍ തന്നെയാണ്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറും മാക്കോച്ചിയും വാസയോഗ്യമല്ലെന്ന് അധികാരികള്‍ പറയുന്‌പോള്‍ എങ്ങോട്ടു പോകും എങ്ങനെ ജീവിക്കും എന്നറിയാതെ സുരക്ഷിതമായ ഒരിടത്തിനായി ഇന്നും പോരാടുകയാണിവര്‍. ഒക്ടോബറില്‍ ആര്‍ത്തിരന്പിയെത്തിയ മഴക്കെടുതിയും ഉരുള്‍പൊട്ടലും കൊക്കയാറില്‍നിന്നും കവര്‍ന്നത് എട്ടു ജീവനുകളാണ്. കൊക്കയാര്‍, പെരുവന്താനം മേഖലയില്‍ 183 വീടുകള്‍ പൂര്‍ണമായും 591 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചെറുതും വലുതുമായ 49 പാലങ്ങള്‍ ഒഴുകിപ്പോയി. ദിവസങ്ങളോളം പല…
Read More »ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
അടിമാലി: കല്ലാര്‍കുട്ടി തോട്ടപ്പുരയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ സുഭാഷ് – സുമ ദമ്ബതികളുടെ മകന്‍ ആകാശ് (22) ആണ് സഹോദരന്റെ വീടിന് സമീപമുള്ള പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആ കാശുമായി സുഹൃത് ബന്ധത്തിലായിരുന്ന എറണാകുളം സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം അത് മഹത്യ ചെയ്തിരുന്നു.ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
Read More »ആരവങ്ങളില്ലാതെ മന്ത്രിയെത്തി അഗ്‌നിശമനസേനയ്ക്ക് ആശ്വാസമായി
മൂലമറ്റം : ആരവങ്ങളില്ലാതെ രാത്രിയില്‍ ഫയര്‍ സ്റ്റേഷനില്‍ ആകസ്മികമായി എത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് ജീവനക്കാര്‍ക്ക് അത്ഭുതം. മൂലമറ്റം അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ ഓഫീസര്‍മാരായ ബിജു സുരേഷ്, എം വി മനോജ്, ജെയിംസ് പുന്നന്‍, ഷിന്റോ ജോസ്, ജിനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വ രാത്രി മന്ത്രിയെ സ്വീകരിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ മന്ത്രി ആരായുകയും സര്‍ക്കാരില്‍നിന്നുള്ള സഹായവും ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്തു. കെഎസ്ഇബിയുടെ പഴയ ഗ്യാരേജിലാണ് താല്‍ക്കാലികമായി…
Read More »തന്നെ പുറത്താക്കാന്‍ സിപിഎമ്മിന് അവകാശമുണ്ടെന്ന് എസ്. രാജേന്ദ്രന്‍
ഇടുക്കി: തന്നെ പുറത്താക്കാന്‍ സിപിഎമ്മിന് അവകാശമുണ്ടെന്ന് മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. എന്നാല്‍ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ലെന്ന പ്രചാരണം ശരിയല്ല. ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്‍കി. മറ്റൊരു പാര്‍ട്ടിയിലേക്കും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More »പതിമൂന്നുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ഇടുക്കി: പതിമൂന്നുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസംകാരനായ അംസര്‍ അലിയെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്.പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിരവധി തവണ വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ വച്ചും, വാഹനത്തില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി.അസം സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബമാണ് കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായ വിവരം…
Read More »തമിഴ്‌നാട്ടിലെ മുന്തിരിത്തോട്ടങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്ക്
രാജകുമാരി: അതിര്‍ത്തിഗ്രാമങ്ങളില്‍ മുന്തിരിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചു. പഴുത്ത് പാകമായ മുന്തിരിപ്പാടങ്ങള്‍ കാണാന്‍ നിരവധി സഞ്ചാരികളാണ് കമ്പം, ഗുഡല്ലുര്‍ ഗ്രാമങ്ങളിലേക്ക് എത്തുന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ചുരളിപ്പെട്ടി, ഗൂഡല്ലുര്‍, കെകെ പെട്ടി, തേവര്‍പെട്ടി, ആനമലയന്‍ പെട്ടി, ഓടപെട്ടി എന്നിവടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. പന്തല്‍ വിരിച്ചതുപോലെ പരന്നു കിടക്കുന്ന മുന്തിരിപ്പാടങ്ങള്‍ കാര്‍ഷിക സമൃദ്ധിയാണ് വിളിച്ചോതുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെ നിരവധി സഞ്ചാരികളാണ് മുന്തിരിത്തോപ്പുകളിലേക്ക് എത്തുന്നത്.കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് അധികവും.…
Read More »

