
ഒരു പക്ഷേ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയാണ് കോവിഡ്19 എത്തിച്ചിരിക്കുന്നത്, പ്രത്യേകിച്ച് കേരളത്തിന.് ലോക്ഡൗണ്‍ ദിവസങ്ങള്‍ കൂടിയതോടെ സംസ്ഥാനം വന്‍ സാമ്പത്തിക തകര്‍ച്ചയിലേയ്ക്കാണ് നീങ്ങുന്നതെന്ന് പറയാതെ വയ്യ. വലിയ നികുതി നല്കുന്ന തുണികടകളും , സ്വര്‍ണ്ണക്കടകളും, വാഹനറീടെയില് ഷോപ്പുകളും , ഗൃഹോപകരണവില്പനമാളുകളും ആഴ്ചകളായി അടഞ്ഞ് കിടക്കുന്ന അവസ്ഥ കോവിഡ് സമയം കഴിയുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനം മൂനില്‍ ഒന്ന് കുറയുമെന്നാണ് സൂചന.
ചെലവുകള്‍ കര്‍ശനമായി വെട്ടികുറയ്ക്കാതെ ധാരാളിത്തമായി മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേയ്ക്ക് നീങ്ങും . കിഫ്ബിയില്‍ പ്രതീക്ഷയര്‍പ്പിച്ചു നീങ്ങുന്ന കേരളം തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പ്. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് റിസര്‍വ്വ് ബാങ്കില്‍ 18 സംസ്ഥാനങ്ങള്‍ പങ്കെടുത്ത കടപത്രലേലത്തില് 8.96 ശതമാനം കൊള്ളപലിശയ്ക്ക് കടമെടുത്തകേരളം കടക്കെണിയില്‍ ആയെന്ന് ഉറപ്പ് . ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ലേലത്തില്‍ ഏറ്റവും ഉയര്‍ന്നതുക കടം എടുത്തത് കേരളം തന്നെ . ലേലത്തില്‍ പങ്കെടുത്ത18 സംസ്ഥാനങ്ങളില്‍ 15 ഉം എട്ട് ശതമാനമോ അതില്‍ താഴെയോ പലിശനിരക്കില്‍ വായ്പസ്വീകരിച്ചപ്പോള് കേരളം 8.96 ശതമാനം പലിശയ്ക്കാണ് വായ്പഎടുത്തെതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഉയര്‍ന്ന തിരിച്ചടവ് കാലയളവും പലിശ നിരക്കും കാരണം പലസംസ്ഥാനങ്ങളും വായ്പപൂര്ണ്ണമായോ ഭാഗീകമായോ വേണ്ടെന്ന് വെച്ചു. കടുത്ത സാമ്പത്തികപ്രതിസന്ധിമൂലം പണം കിട്ടിയേ തീരൂ എന്ന പിടിവാശിയില്‍ ഉറച്ച് നിന്നസംസ്ഥാനം വല്ലാത്ത കടകെണിയിലേയ്ക്ക് നീങ്ങുന്നുവെന്ന് പറയാം . രണ്ടായിരം കോടി വീതം മൂന്ന് ഘട്ടങ്ങളായി 6000കോടിയുടെ വമ്പന്‍ വായ്പയ്ക്കാണ് കേരളം ശ്രമിച്ചത്. 1930 കോടി 8.96 ശതമാനം പലിശയ്ക്ക് 2000കോടി 8.10 ശതമാനത്തിലും മറ്റ് ഒരു രണ്ടായിരം കോടി 7.91 ശതമാനം പലിശയ്ക്കുമാണ് കടം എടുത്തത്. 1930 കേടിയുടെ വായ്പയ്ക്ക് 15 വര്‍ഷമാണ് തിരിച്ചടയ്ക്കല്‍ കാലാവധി . ഇത്രഅധികം തവണകളായി തിരിച്ചടയ്ക്കേണ്ടി വരുമ്പോള്‍ ആയിരകണക്കിന് കോടി അധികബാധ്യതയാകും. അതേ സമയം ആന്ധ്ര രണ്ടായിരം കോടിയുടെ വായ്പ അധികബാധ്യത ഭയന്ന് വേണ്ടെന്ന് വച്ചു. പകരം അവര്‍ 11 വര്‍ഷത്തേയ്ക്കുളള 1000കോടി കടം എടുത്തു. ഹിമാചല്‍ പ്രദേശും , പഞ്ചാബും പത്ത് വര്‍ഷകാലയളവ് പോലും വേണ്ടന്ന് വെച്ചു. ഗുജറാത്തും ഈ നടപടിതന്നെ സ്വീകരിച്ചു. ഏറ്റവും കുറഞ്ഞപലിശനിരക്കായ 5.93 ശതമാനത്തില്‍ രണ്ട് വര്‍ഷത്തെ തിരിച്ചടവിന് ഒഡീഷ വായ്പഎടുത്തതാണ് മാതൃകാപരമായ കടം എടുപ്പ് എന്ന സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. എന്നാല്‍ കേരളം കൊള്ളപലിശയ്ക്ക് ദീര്‍ഘകാല വായ്പ എടുത്തു.
1.71 ലകഷം കോടിയാണ് ഇപ്പൊ കേരളത്തിന്റെ പൊതുകടംGPF നിക്ഷേപവും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ കേരളത്തിന്റെ കടം 2.55ലക്ഷം കോടിയില്‍ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ അടിയന്തിരാവിശ്യത്തിന് പണമില്ലാതെ സാധാരണകാരന് ഞെങ്ങിഞെരുങ്ങി ശ്വാസം മുട്ടുന്നു. കോവിഡ് മൂലം അടഞ്ഞ കിടക്കുന്ന കാലത്തെ ചിലവ് സംസ്ഥാനത്തിന് കടബാധ്യതയാകും . കടത്തിന്റെ കാണാക്കയത്തിലേയ്ക്ക് കേരളം കൂപ്പ് കുത്തുമോ എന്ന്് കാത്തിരുന്ന് കാണാം . ഈ കടുത്ത പ്രതിസന്ധി കേരളം കൊടുക്കുന്ന ചെക്കുകള്‍ , പണമില്ലാതെ മടങ്ങിയാല്‍ പ്രതീക്ഷിക്കുന്ന വരുമാനം കൊണ്ട് ചിലവ് നടത്താന്‍ കഴിയാതെ വരും. കടം വാങ്ങാനും , കിട്ടാനും വഴി അടഞ്ഞാല്‍ പിന്നെ ഉള്ളത് ഭരണഘടനയുടെ 360ാം വകുപ്പ് വിഭാവനചെയ്യുന്ന സാമ്പത്തിക അടിയന്തരാവസ്ഥയാണ്. ജര്‍മ്മന്‍ ഭരണഘടനയില്‍ നിന്നെടുത്തിട്ടുള്ളതാണ് ഇന്ത്യന്‍ ഭരണഘടനയിലെ അടിയന്തിരാവസ്ഥ വകുപ്പുകള്‍ 152 ാം വകുപ്പ് പ്രകാരം ദേശീയ അടിയന്തിരാവസ്ഥയും 356 പ്രകാരം പ്രസിഡണ്ട് ഭരണവും 360 പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥയും ഉള്‍കൊള്ളുന്ന മൂന്ന് അടിയന്തരാവസഥകളാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളത് . 360ാം വകുപ്പ് പ്രകാരം കേന്ദ്രസര്‍ക്കാറിന് രാജ്യം ഒട്ടാകെയോ സംസ്ഥാനങ്ങളില്‍ മാത്രമായോ സാമ്പത്തികാഅടിയന്തരാവസ്ഥ പ്രഖ്യാപിക്കാം അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കാം തെലുങ്കാന സര്‍ക്കാര്‍ ജീവനകാര്‍ക്ക് ശമ്പളം 10 ശതമാനം മുതല്‍ 75 ശതമാനം വരെ കോവിഡിന്റെ മറവില്‍ വെട്ടികുറച്ച് കഴിഞ്ഞു.പെന്കാരുടെ അന്‍പത് ശതമാനവും വെട്ടികുറച്ചു. ഈ അവസ്ഥയില്‍ കേരളത്തിന്റെ ധനസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. 2020-21 ല്‍ കേരളം പ്രതീക്ഷിച്ച റവന്യൂ വരമാനം 114636കോടിരൂപയാണ് . റവന്യൂ ചെലവ് 129837 കോടിയാണ് ചുരുക്കത്തില്‍ വരവിനേക്കാള്‍ കൂടുതല്‍ ചെലവ് . കാര്യങ്ങള്‍ മുന്നോട്ട് പോകണമെങ്കില്‍ 15200കോടിരൂപകടം എടുക്കണം. കൊറോണാ വൈറസ് ലോക്ഡൗണ്‍ മൂലം വ്യാപാരവാണിജ്യമേഖലമെയ് 3വരെ അടഞ്ഞ്കിടക്കും ഇങ്ങനെ കിടന്നാല്‍ അടുത്ത രണ്ടുമാസം കൂടി കഴിയാതെ നേരെ ചൊവ്വേ നില്‍ക്കാനാവില്ല. ഏതാണ്ട് ആറ് മാസകാലം അനിശ്ചിതാവസ്ഥയായിരിക്കും , 12215 കോടിയുടെ അസാധാരണ നികുതി ഇതരവരുമാനം എവിടെ നിന്ന് ഉണ്ടാകും? കേന്ദ്രത്തില്‍നിന്ന് നികുതി ഇതരവരുമാനഗ്രാന്റ് ഉള്‍പ്പെടെ 11694 കോടി കിട്ടണം പക്ഷെ കൊറോണ പ്രതിസന്ധിമൂലം അത് വെട്ടികുറയ്ക്കും . കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്തിന് പ്രതീക്ഷിക്കാവുന്നത് 71220കോടിയാണ് പക്ഷെ ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി 73751കോടി രൂപവേണം ഈ കണക്ക് ഭയാനകം ചെലവ് കുറച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരം കിഫ്ബിയ്ക്ക് ഗ്യാരന്റി കൊടുക്കാനാവാത്ത അവസ്ഥ . ക്ഷേമപദ്ധതികളും കോവിഡ് പാക്കേജുകളും വെള്ളത്തില്‍ വരച്ച വരപോലെയാണ് .
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…












