ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍കോണ്‍ഗ്രസ്‌സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാടിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിപിണറായി വിജയന്‍ ഗുരുവായൂരില്‍ നിശിതമായിവിമര്‍ശിച്ചു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളുടെചരിത്രം കേരളത്തിലെ കോണ്‍ഗ്രസുകാര്‍മറന്നുപോയോഎന്ന് മുഖ്യമന്ത്രി ചോദിച്ചു. നവോത്ഥാനകാലം എന്ന് ആധുനിക കേരളത്തിന്റെ വികാസ ചരിത്രത്തിലെ സംഭവങ്ങളെ ക്രോഡീകരിച്ചുവിശേഷിപ്പിക്കുന്ന കാലഘട്ടത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പഴയ കോണ്‍ഗ്രസിനേയും ഇന്നത്തെകോണ്‍ഗ്രസിനേയും അദ്ദേഹം താരതമ്യം ചെയ്ത്കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ആ വാക്കുകളില്‍ സത്യത്തിന്റെ പ്രകാശം ഉണ്ട്.
1924-ല്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹം കോണ്‍ഗ്രസ് നേതൃത്വം നടത്തിയ പ്രക്ഷോഭമായിരുന്നു.ടി. കെ. മാധവന്‍ എഐസിസിയില്‍ അവതരിപ്പിച്ചപ്രമേയം അംഗീകരിച്ച് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ അയിത്തത്തിനെതിരായ സമരം കോണ്‍ഗ്രസ് പരിപാടിയാക്കി. കെ. പി. കേശവമേനോന്‍,കെ.കേളപ്പന്‍ തുടങ്ങിയ നേതാക്കള്‍ എറണാകുളത്ത്‌സമ്മേളിച്ചാണ് വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ളപൊതുപാതയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിസത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന വൈക്കംസത്യാഗ്രഹം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ആ പ്രക്ഷോഭംദേശീയതലത്തില്‍ഉയര്‍ത്തിയ ആവേശം കോണ്‍ഗ്രസിന്റെ ജനകീയഅടിത്തറ വിപുലപ്പെടുത്തി. കേരളത്തില്‍ മന്നത്ത്പത്മനാഭന്റെ നേതൃത്വത്തില്‍ അയിത്താചരണത്തിനെതിരെ ‘സവര്‍ണ്ണജാഥ’ നടത്തി ക്ഷേത്രപ്രവേശനവിളംബരത്തിന് രാജഭരണത്തെ പ്രേരിപ്പിച്ചത് വൈക്കം സത്യാഗ്രഹത്തിനു ശേഷമാണ്.1931-ല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ജാതിഭേദമെന്യേ എല്ലാഹിന്ദുക്കള്‍ക്കുംപ്രവേശനംലഭിക്കാന്‍ വേണ്ടി കെ.കേളപ്പന്‍, വിശ്വാസികള്‍ എന്ന പേരില്‍ പ്രക്ഷോഭവുമായിവന്നവരുടെ രാഷ്ട്രീയ ദുരുദ്ദേശ്യം എന്തായാലുംഭരണഘടനയേയും നീതിന്യായപീഠത്തിന്റെ തീരുമാനത്തേയും കാത്തുസൂക്ഷിക്കേïത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. അത്ഈ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ കെട്ടുറപ്പിന്റെ ആവശ്യമാണ്. ഉത്തരവാദിത്വ ബോധമുള്ളരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ താല്‍ക്കാലിക നേട്ടത്തിനുവേïി അടിസ്ഥാനമൂല്യങ്ങളെ ബലികഴിക്കരുത്
വഴിനടക്കാനുംക്ഷേത്രത്തില്‍ പ്രവേശിക്കാനും ഹിന്ദു മതത്തിലെഅവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അന്നത്തെ ആചാരവ്യവസ്ഥ അനുവാദം നല്‍കിയില്ല. ആ ആചാരം മാറ്റാന്‍ സമരം ചെയ്ത ആളുകളുടെ പിന്‍മുറക്കാര്‍ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം പാടില്ലെന്ന്‌വാദിക്കുന്നത് പൊരുത്തക്കേടായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.ശബരിമലയിലെ ആചാരം അഭംഗുരം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട രണ്ട്ജാഥകള്‍ വടക്കന്‍ കേരളത്തില്‍ നിന്ന് പ്രയാണമാരംഭിച്ചിരിക്കുകയാണ്. ബി.ജെ.പി നയിക്കുന്നഎന്‍.ഡി.എയുടേത് രഥയാത്രയാണ്. കോണ്‍ഗ്രസ്‌നേതാവ് കെ. സുധാകരന്‍ നയിക്കുന്നത് വിശ്വാസസംരക്ഷണ യാത്രയും. സുപ്രീം കോടതിയില്‍നിന്നുണ്ടായ സുപ്രധാനമായ വിധി നടപ്പാക്കുന്നതിനെതിരെ വിശ്വാസികള്‍ ഉയര്‍ത്തിയ സമരത്തിന്റെസ്വഭാവം കണ്ടുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ഇത്തരം ജാഥകളുമായി രംഗത്തുവന്നിരിക്കുന്നത്. യുവതീപ്രവേശനത്തിന് അനുമതി നല്‍കിയകോടതിവിധിയെ ജാഥ നയിക്കുന്ന പാര്‍ട്ടികളുടെകേന്ദ്രനേതൃത്വങ്ങള്‍ ഔദ്യോഗികമായി ഇതുവരെഎതിര്‍ത്തിട്ടില്ല.ഭരണഘടനാ ബെഞ്ചിന്റെ വിധിയെ എതിര്‍ക്കാന്‍ അവര്‍ക്കാര്‍ക്കും ധൈര്യവുമില്ല.എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധിയാകട്ടെശബരിമലയിലെ യുവതീപ്രവേശനത്തെസ്വാഗതംചെയ്തിരുന്നു. കേരള നേതാക്കളുടെ സമ്മര്‍ദ്ദംമൂലമാകാം അദ്ദേഹം അത് തന്റെ വ്യക്തിപരമായഅഭിപ്രായമാണെന്ന് വിശദീകരിച്ചു. അഭിപ്രായം വ്യക്തിപരമായാലും പാര്‍ട്ടിയുടേതായാലും ആ നിലപാടാണ് യുക്തിസഹം.വിശ്വാസികള്‍ എന്ന പേരില്‍ പ്രക്ഷോഭവുമായിവന്നവരുടെ രാഷ്ട്രീയ ദുരുദ്ദേശ്യം എന്തായാലുംഭരണഘടനയേയും നീതിന്യായപീഠത്തിന്റെ തീരുമാനത്തേയും കാത്തുസൂക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. അത് ഈ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ കെട്ടുറപ്പിന്റെ ആവശ്യമാണ്. ഉത്തരവാദിത്വ ബോധമുള്ളരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ താല്‍ക്കാലിക നേട്ടത്തിനുവേണ്ടി അടിസ്ഥാനമൂല്യങ്ങളെ ബലികഴിക്കരുത്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







