Home Latest News in Kerala കണ്ണൂരില്‍ 70 കാരന്‍ മരിച്ചത് പട്ടിണി മൂലം; ദിവസങ്ങളായി ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂരില്‍ 70 കാരന്‍ മരിച്ചത് പട്ടിണി മൂലം; ദിവസങ്ങളായി ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

3
0

കണ്ണൂരില്‍ 70 കാരന്‍ മരിച്ചത് പട്ടിണി മൂലം; ദിവസങ്ങളായി ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ ചൊവ്വാഴ്ച വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 70 കാരന്‍ അബ്ദുള്‍ റാസിഖ് ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായി. വയര്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി മുഴുവനായി വികസിച്ചിരുന്നുവെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കണ്ണൂര്‍ തെക്കി ബസാറില്‍ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമായിരുന്നു അബ്ദുള്‍ റാസിഖ് താമസിച്ചിരുന്നത്. ഇയാള്‍ അസുഖബാധിതനായിരുന്നു എന്നും മുറിയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ഭാര്യയുടെയും മകളുടെയും മൊഴി. വീണ്ടും ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളെയും ചോദ്യം ചെയ്ത് സാഹചര്യം മനസിലാക്കിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here