Home Trivandrum കനകനഗറിലെ പൈപ്പ് പൊട്ടല്‍: ജലവിതരണം ഇന്ന് പുനഃസ്ഥാപിച്ചു

കനകനഗറിലെ പൈപ്പ് പൊട്ടല്‍: ജലവിതരണം ഇന്ന് പുനഃസ്ഥാപിച്ചു

2
0

പേരൂര്‍ക്കട: അരുവിക്കരയിലെ 72 എംഎല്‍ഡി പ്ലാന്റില്‍ നിന്നും ഒബ്‌സര്‍വേറ്ററിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിലുണ്ടായ പൊട്ടല്‍ പരിഹരിച്ച് ഇന്ന് ഉച്ചയോടെ ജലവിതരണം പുനഃസ്ഥാപിച്ചു. നാളെ മുതല്‍ പൂര്‍ണതോതില്‍ വെള്ളം ലഭിക്കുമെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറഞ്ഞു. നഗരസഭ റോഡുപണി നടത്തുന്നതിനിടെയാണ് അരുവിക്കര ജലസംഭരണിയില്‍ നിന്ന് വെള്ളയമ്പലം ഒബ്‌സര്‍വേറ്ററിയിലേക്ക് ജലം എത്തിക്കുന്ന പൈപ്പ് കനകനഗറിനു സമീപം പൊട്ടിയത്. അതിശക്തമായി വെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളവും ചെളിയും കയറുകയും 20 മീറ്ററോളം ഭാഗത്ത് റോഡ് ഒലിച്ചു പോകുകയും ചെയ്തിരുന്നു. 10 മീറ്റര്‍ വരുന്ന ഒരു പൈപ്പ് പൂര്‍ണമായും മാറ്റി സ്ഥാപിക്കണം. മറ്റൊരു പൈപ്പിന്റ്് ജോയിന്റ് പൂര്‍വസ്ഥിതിയിലാക്കണം. പൈപ്പില്‍ കോളര്‍ ജോയിന്റ് സ്ഥാപിക്കുന്നതും അടിമണ്ണ് ഒലിച്ചുപോയ ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതും മണല്‍ ചാക്ക് നിരത്തുന്നതുമാണ് പണി സങ്കീര്‍ണമാകാനും നീണ്ടുപോകാനും കാരണമെന്ന് അധികൃതര്‍ പറഞ്ഞു.30ഓളം തൊഴിലാളികളാണ് പൈപ്പിന്റെ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പമ്പിംഗ് പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ വെള്ളയമ്പലം, പാളയം, പാറ്റൂര്‍ സെക്ഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായി മുടങ്ങി. വാട്ടര്‍ അഥോറിറ്റി ടാങ്കര്‍ ലോറികളില്‍ ജലം എത്തിച്ചു. രാത്രി വൈകിയും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.കുടിവെള്ളം ആവശ്യമുള്ള സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലമെത്തിക്കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 8547 697340. വി.കെ. പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലത്ത് സന്ദര്‍ശനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here