Home Breaking News തിരുവനന്തപുരത്ത് അക്രമിസംഘം യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് അക്രമിസംഘം യുവാവിനെ വെട്ടിക്കൊന്നു

6
0

തിരുവനന്തപുരം:തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിന്റെ കാല്‍ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘം വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിന്റെ കാല്‍ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കില്‍ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. വെട്ടിയ കാല്‍ റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here