Home Latest News in Kerala ‘കരുതല്‍’ പദ്ധതി ; നിര്‍മിച്ച് നല്‍കിയത് 13 വീടുകള്‍

‘കരുതല്‍’ പദ്ധതി ; നിര്‍മിച്ച് നല്‍കിയത് 13 വീടുകള്‍

2
0

കരുതലോടെ ‘കരുതൽ’; നിർമിച്ചുനൽകിയത് 13 വീടുകൾ
കുണ്ടറ: നിരാശ്രയര്‍ക്ക് കൈത്താങ്ങായി സി.പി.എം.കുണ്ടറ ഏരിയ കമ്മിറ്റി വിഭാവനം ചെയ്ത ‘കരുതല്‍’ പദ്ധതിയുടെ ഭാഗമായി 13 വീടുകള്‍ നിര്‍മിച്ചുനല്‍കി. ഇതിന്റെ ഭാഗമായി രൂപവത്കരിച്ച ഏഴു പാലിയേറ്റീവ് സൊസൈറ്റികളും കഴിഞ്ഞദിവസം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി പ്രദേശത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തിയ അംഗങ്ങള്‍ കിടപ്പുരോഗികളുടെ പട്ടിക തയ്യാറാക്കി. മേഖലയില്‍ ഏഴു സൊസൈറ്റികള്‍ രൂപവത്കരിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം ലഭ്യമാക്കി. സൊസൈറ്റികള്‍ വാങ്ങിയ ഒന്‍പത് ആംബുലന്‍സുകള്‍ നിര്‍ധനരോഗികള്‍ക്ക് സൗജന്യയാത്ര സാധ്യമാക്കും.ബിരിയാണി ചലഞ്ച് വഴിയും ലക്കി കൂപ്പണുകള്‍ വിറ്റഴിച്ചും വീടുകളില്‍നിന്ന് ഉപയോഗശൂന്യമായ വസ്തുക്കളും പഴയ പേപ്പറുകളും ശേഖരിച്ചു വിറ്റുമാണ് ഇതിനായി തുക കണ്ടെത്തിയത്. പുനുക്കന്നൂര്‍, കേരളപുരം ലോക്കല്‍ കമ്മിറ്റികള്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും ചടങ്ങില്‍ കോടിയേരി നിര്‍വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായിരുന്നു.മന്ത്രി കെ.എന്‍.ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി എസ്.സുദേവന്‍, സി.ബാള്‍ഡുവിന്‍, എന്‍.എസ്.പ്രസന്നകുമാര്‍, ആര്‍.സുരേഷ്ബാബു, സി.സന്തോഷ്, ജി.ഗോപിനാഥപിള്ള, ഏരിയ സെക്രട്ടറി എസ്.എല്‍.സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസുകുട്ടി സ്മാരക അഖിലകേരള കബഡിമത്സരവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here