Home Latest News in Kerala കല്യാണവീട്ടിലെ ഭക്ഷണം കഴിച്ച് കുട്ടിയുടെ മരണം: പൊലീസും അന്വേഷിക്കുന്നു

കല്യാണവീട്ടിലെ ഭക്ഷണം കഴിച്ച് കുട്ടിയുടെ മരണം: പൊലീസും അന്വേഷിക്കുന്നു

2
0

നരിക്കുനി: ഭക്ഷ്യവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളോടെ പന്നിക്കോട്ടൂര്‍ കുണ്ടായി ചെങ്ങളംകണ്ടിയില്‍ അക്ബറിന്റെ മകന്‍ മുഹമ്മദ് യെമിന്‍ (രണ്ടര) മരിച്ച സംഭവത്തില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും അന്വേഷണം തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചവര്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. കുടുംബത്തോടൊപ്പം ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിന്റെ പിറ്റേന്നാണ് ആരോഗ്യനില വഷളായി മുഹമ്മദ് യെമിന്‍ മരിച്ചത്.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു കുഞ്ഞിന്റെ മാതാവ് സനയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ സഹോദരി ഇസ ഫാത്തിമയും മറ്റു 10 കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണ്. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം ഇവര്‍ ആശുപത്രി വിടുമെന്ന് അധികൃതര്‍ പറഞ്ഞു.മരിച്ച കുഞ്ഞിന്റെയും വിവാഹത്തില്‍ പങ്കെടുത്തവരുടെയും വീടുകളില്‍ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എത്തി വിവരങ്ങള്‍ ശേഖരിച്ചു. ചേളന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനില്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സലീം, വാര്‍ഡ് മെംബര്‍ ജൗഹര്‍ പൂമംഗലം തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു. അറുപതോളം പേരാണ് വരന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here