ഗോദയുടെ വമ്പന്‍ വിജയത്തിന് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്നു. വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഗോദ കൂടാതെ കുഞ്ഞിരാമായണമാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ചിത്രത്തെ സംബന്ധിച്ച മറ്റ് വാര്‍ത്തകളൊന്നും പുറത്തു വിട്ടിട്ടില്ല. ക്രിസ്തുമസിന് ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമാണ് ടൊവിനോ തോമസിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.




