Home Trivandrum പരി: യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള മാവുടി ചാപ്പല്‍ കൂദാശ നാളെ.

പരി: യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള മാവുടി ചാപ്പല്‍ കൂദാശ നാളെ.

4
0

പോത്താനിക്കാട്: പരി.യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തില്‍ പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിവക മാവുടിയില്‍ പണി കഴിപ്പിച്ച യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പലിന്റെ കുദാശയും വി: കുര്‍ബാനയും നാളെ രാവിലെ 7 മുതല്‍ ഡോ മാത്യൂസ് മോര്‍ അന്തിമോസ് മെത്ര പ്പോലിത്തയുടെ കാര്‍മികത്വത്തില്‍ നടക്കും.7 ന് പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന് ചാപ്പലിന്റെ കൂദാശ, വി.കുര്‍ബാന, ലേലം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ.അബ്രഹം കിളയന്‍കുന്നത്ത്, ട്രഷറര്‍ എം.പി ജോസ് മേനോത്ത് മാലില്‍, സെക്രട്ടറി എല്‍ദോ വി.ജെ വെട്ടുകുഴിയില്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here