Home National പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം.

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം.

3
0

കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം.ത്രിപുരയിലെ ധന്‍പുര്‍, ബോക്സാനഗര്‍, പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ഉത്തര്‍പ്രദേശിലെ ഘോസി, ജാര്‍ഖണ്ഡിലെ ദുംറി എന്നി മണ്ഡലങ്ങളില്‍ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.സിപിഐഎം ബിജെപി മത്സരം നടന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ സിപിഐഎം ബഹിഷ്‌കരിക്കും. സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. ഇവിടെ വ്യാപകമായ കള്ളവോട്ട് നടന്നതായും സിപിഐഎം ആരോപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ബിജെപിയും ഇന്‍ഡ്യ സഖ്യവും തമ്മിലാണ് പോരാട്ടം. പശ്ചിമബംഗാളിലെ ദുപ്ഗുഡിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here