
ഉളിക്കല്‍: മിനിലോറിയില്‍ കൊണ്ടുവന്ന വൈക്കോലിന് തീപിടിച്ചു. വീരാജ്‌പേട്ടയില്‍നിന്ന് ഉളിക്കല്‍ ഭാഗത്തേക്ക് വരുന്നതിനിടെ എരുതുകടവില്‍വച്ചാണ് വൈദ്യുത ലൈനില്‍ തട്ടി വൈക്കോലിന് തീപിടിച്ചത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍നിന്നു കച്ചി ഇറക്കിയതിനാല്‍ വാഹനത്തിന് തീപിടിക്കുന്നത് ഒഴിവായി. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.റോഡിലേക്കു വീണ കച്ചി മുഴുവനായും കത്തി നശിച്ചു. തുടര്‍ന്ന് ഇരിട്ടിയില്‍നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരുടെ സംയോജിതമായ ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഏറെ സഹായകമായി.




