Home Cinema 2.0 എത്തി; ലോകമെമ്പാടും 10,500 സ്‌ക്രീനുകള്‍; കേരളത്തില്‍ 450; ആരാധകരുടെ ആവേശം വാനോളം

2.0 എത്തി; ലോകമെമ്പാടും 10,500 സ്‌ക്രീനുകള്‍; കേരളത്തില്‍ 450; ആരാധകരുടെ ആവേശം വാനോളം

2
0

തിരുവനന്തപുരം: കൊട്ടും കുരവയും ഭീമന്‍ കട്ടൗട്ടുകളുമായി രാവിലെ നാലു മണിക്ക് യന്തിരന്‍ 2.0 തിയേറ്ററുകളിലെത്തി. തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. നാലു മണിക്ക് ആരംഭിച്ച ആദ്യ ഷോയില്‍ തന്നെ തിയറ്ററുകള്‍ എല്ലാം ഫുള്‍ ആയിരുന്നു. ആര്‍പ്പുവിളിയും കുരവയുമായി രജനി ഫാന്‍സ് തിയറ്ററുകള്‍ കീഴടക്കി.

കേരളത്തിലെ 450 ഓളം സ്‌ക്രീനുകളിലാണ് ഇന്ന് ചിത്രം റിലീസായത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

500 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടും 10,500 സ്‌ക്രീനുകളില്‍ 2.0 എത്തി. ഇതോടെ 9000 സ്‌ക്രീനുകളില്‍ ഒന്നിച്ചിറങ്ങിയ ഇന്ത്യന്‍ ചിത്രം ബാഹുബലി 2 ന്റെ റെക്കോര്‍ഡാണ് ഭേദിക്കപ്പെട്ടത്. നോര്‍ത്ത് അമേരിക്ക (850), യു.കെ. (300), യൂറോപ്പ് (500), മിഡില്‍ ഈസ്റ്റ് ആഫ്രിക്ക (350), സൗത്ത് ഏഷ്യ (100), ഇന്ത്യ (7500), ഏഷ്യ പെസഫിക് (900) എന്നിങ്ങനെയാണ് സ്‌ക്രീനുകളുടെ കണക്ക്. കാനഡയിലെ 50 തിയേറ്ററുകളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസായി. യു.കെ., ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തു വന്നത്.

മുംബൈയില്‍ 2ഡി, 3ഡി ഫോര്‍മാറ്റില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്. 2.0 ശ്രീലങ്കയിലെ എക്കാലത്തെയും വമ്പന്‍ റിലീസാണ്. തമിഴില്‍ 84ഉം, ഹിന്ദിയില്‍ നാലും തിയേറ്ററുകളുണ്ട്. ചിത്രത്തില്‍ അക്ഷയ് കുമാര്‍, ആമി ജാക്സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here