അമ്പലപ്പുഴ: നാഷണല്‍ ഹൈവേക്കു വേണ്ടി സ്ഥലമെടുത്ത സ്ഥലത്തു നിന്നും മണല്‍ വാരുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റിനുനേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിയെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.തട്ടാരമ്പലം മണിമംഗലത്തു വീട്ടില്‍ മനുവിനെയാണ് പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച വൈകുന്നേരം 3 ഓടെ പുന്നപ്ര പവര്‍ഹൗസിന് തെക്കു മാറി മാര്‍ത്തോമ പള്ളിയുടെ എന്‍.എച്ച്.ഐക്കു കൈമാറിയ സ്ഥലത്തു നിന്നും ജെ.സി.ബി ഉപയോഗിച്ച് ട്രിപ്പറില്‍ മണല്‍ കടത്തുന്ന വിവരം അറിത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് സ്ഥലത്ത് എത്തി മണല്‍വാരല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതാണ് അനുബന്ധ കരാറുകരനെ ചൊടിപ്പിച്ചത്. വാക്കേറ്റത്തിനൊടുവില്‍ പ്രസിഡന്റിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താനൊരുങ്ങിയതും പ്രകോപനത്തിന് കാരണമായി. പള്ളിയുടെ ഏകദേശം പത്ത് സെന്റ് സ്ഥലമാണ് എന്‍.എച്ച്.ഐ ദേശീയപാത വികസനത്തിനായി ഏറ്റെടുത്തത്.ഈ സ്ഥലത്തെ മതില്‍ പൊളിക്കാനായി എത്തിയ കരാറുകാരനാണ് മതില്‍ പൊളിച്ച ശേഷം മണ്ണുള്‍പ്പടെ ലോറിയില്‍ നിറച്ചത്.വിവരം അറിഞ്ഞ് പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി മണല്‍ തിരികെ ഇടീച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവിടെ നിന്നും നിരവധി ലോറികളില്‍ ഇയ്യാള്‍ മണല്‍ കടത്തിയതായി നാട്ടുകാര്‍ പറയുന്നു.ദേശീയപാതയുടെ പല ഭാഗത്തും രാത്രി കാലങ്ങളില്‍ മണല്‍ കടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.എന്‍.എച്ച്.ഐ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകാരാണ് മണല്‍കടത്തുന്നത് ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.തുടര്‍ന്ന് പുന്നപ്ര പൊലീസ് നിരീക്ഷണം പദേശത്ത് ശക്തമാക്കി.








