World
ചൈന പുറത്തുവിട്ട ആ വൈറല്‍ വീഡിയോ വ്യാജം
ബീജിംഗ്: മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വൈറലായ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതെന്ന് റിപ്പാേര്‍ട്ട്. 55 കാരനായ പെങ് യുജിയാങാണ് ഇത്തരത്തില്‍ എഐയുടെ സഹായത്തോടെ വീഡിയോ സൃഷ്ടിച്ചത്. 3,000 മീറ്ററില്‍ നിന്നും 5,000 മീറ്ററോളം ഉയര്‍ന്ന് പറന്നെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിലുള്‍പ്പടെ വിവിധ ഇടങ്ങളില്‍ പ്രചരിക്കുന്നത്. പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയെ തുടര്‍ന്ന് 3,000 മീറ്ററില്‍ നിന്ന്, 5,000 മീറ്റര്‍ കൂടി ഉയരത്തില്‍ പാരാഗ്ലൈഡിംഗ് നടത്തേണ്ടി വന്നുവെന്നാണ് പെങ് യുജിയാങ്…
Read More »‘ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി ബംഗ്ലാദേശ്. 2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന അക്രമാസക്തമായ സംഭവവികാസങ്ങളില്‍ ഷെയ്ഖ് ഹസീനയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സുരക്ഷാ സേനകളോടും രാഷ്ട്രീയ പാര്‍ട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപ്പറേഷനുകള്‍ നടത്താനും ഹസീന ഉത്തരവിട്ടതായി ഒരു അന്വേഷണത്തില്‍…
Read More »ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈനയുടെ ശ്രമം’; സൈനികശക്തി പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നെന്നും യുഎസ്
സിംഗപ്പൂര്‍: ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനായി ചൈന, സൈനിക ശക്തി പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇന്തോ-പസഫിക് സഖ്യകക്ഷികള്‍ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈന ഉയര്‍ത്തുന്ന ഭീഷണി യഥാര്‍ഥവും ആപല്‍സൂചന നല്‍കുന്നതാണെന്നും ഹെഗ്‌സെത്ത് പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ഷാങ്‌റി ലാ ഡയലോഗില്‍ (Shangri-La Dialogue- ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടുമുള്ള പ്രതിരോധ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള…
Read More »മിസ് തായ്ലന്‍ഡ് ഒപാല്‍ സുചാത ചുങ്ശ്രീ ലോകസുന്ദരി
ഹൈദരാബാദ്: എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ അവസാന എട്ടില്‍ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്ത പുറത്തായി. മിസ് വേള്‍ഡായി ഇന്ത്യയില്‍ നിന്ന് മാനുഷി ചില്ലര്‍ തെരഞ്ഞെടുക്കപ്പെട്ടത് എട്ട് വര്‍ഷം മുന്‍പാണ്. ഇന്ത്യയില്‍ നിന്ന് മിസ്സ് വേള്‍ഡ് പട്ടം അതിന് ശേഷം ആരും നേടിയിട്ടില്ല. ഹൈദരാബാദിലാണ് ഇത്തവണ മിസ് വേള്‍ഡ് മത്സരങ്ങള്‍ നടന്നത്. ബ്രസീല്‍, മാര്‍ട്ടിനിക്,…
Read More »ഗാസയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍
ജറുസലം : ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ ഗാസയിലെ സൈനികരെ ഘട്ടംഘട്ടമായി പിന്‍വലിക്കും. ഇസ്രയേലിന്റെ തുടര്‍നീക്കങ്ങള്‍ വിലയിരുത്തുകയാണെന്ന് ഹമാസ് പ്രതികരിച്ചു. യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. പദ്ധതിരേഖ പ്രകാരം വെടിനിര്‍ത്തലിന്റെ ആദ്യ ആഴ്ച 58 ബന്ദികളില്‍ 28 പേരെ ഹമാസ് വിടും. പകരം 1236 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കരാര്‍ ഒപ്പുവച്ചാലുടന്‍ ഗാസയില്‍ സഹായങ്ങളെത്തിക്കും.…
Read More »പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ കൊടുംഭീകരരുമായി വേദിപങ്കിട്ട് പാക് നേതാക്കള്‍
ഇസ്ലാമാബാദ്: ലഷ്‌കറെ തൊയ്ബയിലെ കൊടുംഭീകരരുമായി പാകിസ്താനിലെ രാഷ്ട്രീയ നേതാക്കള്‍ വേദി പങ്കിടുന്നതിന്റെ ചിത്രം പുറത്ത്. മേയ് 28-ന് പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ നടന്ന, യോം-ഇ-തക്ബീര്‍ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു ഇത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സെയ്ഫുള്ള കസൂരി ഉള്‍പ്പെടെയുള്ള ഭീകരന്മാരുമായാണ് നേതാക്കള്‍ വേദി പങ്കിട്ടത്. പാകിസ്താന്‍ മര്‍ക്കസി മുസ്ലിം ലീഗ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അടുത്ത…
Read More »കൊളംബിയയുടെ നടപടി നിരാശാജനകമെന്ന് തരൂര്‍
ബൊഗോറ്റ: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടി നിരാശാജനകമെന്ന് ശശി തരൂര്‍ എംപി. തീവ്രവാദികളെ അയയ്ക്കുന്നവരും സ്വയം പ്രതിരോധിക്കുന്നവരും തുല്യരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള സര്‍വകക്ഷി പ്രതിനിധി സംഘം നിലവില്‍ കൊളംബിയയിലാണുള്ളത്. ‘കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ഞങ്ങള്‍ അല്‍പം നിരാശരാണ്. ഭീകരതയുടെ ഇരകളോട് സഹതാപം കാണിക്കുന്നതിനുപകരം, ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയിലാണ് സര്‍ക്കാര്‍ അനുശോചനം പ്രകടിപ്പിച്ചത്. സ്വയം…
Read More »ഡോജിലെ മസ്‌കിന്റെ അഭാവം നികത്തുമെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: യുഎസിലെ ഭരണകാര്യക്ഷമതാ വിഭാഗത്തില്‍നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയതിനു പിന്നാലെ പുതിയ നേതൃത്വത്തെ നിയോഗിക്കാന്‍ ട്രംപ്. ഇലോണ്‍ മസ്‌കിന്റെ അഭാവം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മന്ത്രിസഭയും നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ബിസിനസ് സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ മസ്‌ക് ഇപ്പോള്‍ കാര്യക്ഷമതാ വകുപ്പില്‍നിന്ന് (DOGE) മാറിനില്‍ക്കുകയാണെന്നും മസ്‌കിന്റെ ശൂന്യത ട്രംപ് ഭരണകൂടത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തോടെ നികത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. മസ്‌ക് തുടങ്ങിവെച്ച ചെലവുചുരുക്കല്‍ നടപടികള്‍ ട്രംപും കാബിനറ്റും…
Read More »എന്താണ് സിന്ദൂര്‍ ?
പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമിലെ താഴ്വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയില്‍ ചാര്‍ത്തുന്ന ആ…
Read More »‘ഞാന്‍ ഒരു സയണിസ്റ്റ്, അഭിമാനം മാത്രം’; ട്രൂഡോയുടെ പ്രഖ്യാപനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച
താന്‍ ഒരു സയണിസ്റ്റ് ആണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനം വിവാദത്തില്‍. താന്‍ ജൂതജനതയെ പിന്തുണയ്ക്കുന്നുവെന്ന ട്രൂഡോയുടെ പ്രഖ്യാപനം ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റേയും ഗസ്സയിലെ കൂട്ടക്കൊലയുടേയും പശ്ചാത്തലത്തില്‍ ഔചിത്യമില്ലാത്തതായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. സെമിറ്റിക് വിരുദ്ധതയ്ക്കെതിരായ ദേശീയ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് താന്‍ ജൂതരുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്ന സയണിസ്റ്റ് ആണെന്ന് ട്രൂഡോ പ്രഖ്യാപിച്ചത്. സയണിസ്റ്റ് എന്ന് തുറന്നുപറയാന്‍ ഈ രാജ്യത്ത് ആരും ഭയക്കേണ്ടതില്ലെന്നും ട്രൂഡോ പറഞ്ഞു.സെമിറ്റിക് വിരുദ്ധത…
Read More »








