Home Sports ഋഷഭ് കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളു, അവന് സമയം കൊടുക്കണം: ശിഖര്‍ ധവാന്‍

ഋഷഭ് കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളു, അവന് സമയം കൊടുക്കണം: ശിഖര്‍ ധവാന്‍

2
0

മൊഹാലി: എം.എസ് ധോനിയപ്പോലെ പരിചയസമ്പന്നനായ ഒരു താരവുമായി ഋഷഭിനെ താതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ശിഖര്‍ ധവാന്‍.

‘ഋഷഭ് കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അവന് സമയം കൊടുക്കണം. ഇപ്പോഴും സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസ്ഥയില്‍ അവനെത്തിയിട്ടില്ല. ധോനി ഭായിയുമായി അവനെ താരതമ്യം ചെയ്യരുത്. ആ സ്റ്റമ്പിങ് അവസരം നഷ്ടപ്പെടുത്തിയത് മത്സരത്തില്‍ നിര്‍ണായകമായി എന്നത് ശരിതന്നെയാണ്. അതിനുശേഷം നമ്മുടെ കൈയില്‍ നിന്ന് മത്സരം വേഗത്തില്‍ കൈവിട്ടു. പക്ഷേ ഇത് മത്സരത്തില്‍ സാധാരണമാണ്’ ധവാന്‍ വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഋഷഭ് പന്ത് ഏറെ പഴികേട്ടിരുന്നു. മത്സരത്തില്‍ ഓസീസ് താരങ്ങളെ പുറത്താക്കാനുള്ള മൂന്ന് സുവര്‍ണാവസരങ്ങളാണ് ഋഷഭ് കളഞ്ഞത്. യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ ആഷ്റ്റണ്‍ ടേണറെ സ്റ്റമ്പ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഓസീസ് ഇന്നിങ്സിലെ നിര്‍ണായക വിക്കറ്റാകുമായിരുന്നു. ഇതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു യുവതാരം. കാണികള്‍ ‘ധോനി, ധോനി’ എന്ന് കൂകി വിളിച്ചതാണ് ഇതില്‍ ഏറ്റവും സങ്കടകരം. ചാഹലിന്റെ പന്തില്‍ അലക്സ് കാരിയെ റണ്‍ഔട്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയപ്പോഴായിരുന്നു ഇത്. ധോനിക്ക് വിശ്രമം അനുവദിച്ചതോടെയാണ് ഋഷഭ് ടീമിലെത്തിയത് എന്നതും ഈ കൂകി വിളിക്ക് കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here