Home World ശക്തമായ സുനാമിയില്‍ നടുങ്ങി ഇന്തോനേഷ്യ; 43 മരണം; 584പേര്‍ക്ക് പരുക്ക്

ശക്തമായ സുനാമിയില്‍ നടുങ്ങി ഇന്തോനേഷ്യ; 43 മരണം; 584പേര്‍ക്ക് പരുക്ക്

1
0

സുമാത്ര: ശക്തമായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ 43 പേര്‍ മരിച്ചു. 584 പേര്‍ക്ക് പരുക്ക് പറ്റി. ശനിയാഴ്ച്ച വൈകുന്നേരം സുമാത്ര ദ്വീപിന് സമീപമുള്ള സുന്ദ സ്ട്രെയിറ്റ് ദ്വീപിലാണ് സംഭവം. ഈ ഭാഗത്ത് സ്ഥിരമായി സുനാമിയും ഭൂചലനവും ഉണ്ടാകുന്നതാണ്. അനക്ക് ക്രാക്കാട്ടോവാ അഗ്‌നിപര്‍വത നിരയില്‍ സ്ഫോടനമുണ്ടാകുകയും ലാവ കുത്തിയൊലിച്ചതുമാണ് സുനാമി പ്രതിഭാസത്തിന് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം.

സുനാമിക്ക് മുന്‍പ് ഭൂകമ്പം ഉണ്ടായോ എന്നതില്‍ വ്യക്തതയില്ല. തീര മേഖലയില്‍ രാക്ഷസ തിരമാലകള്‍ അടിച്ചുയരുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൗത്ത് ലംപെങ് എന്ന സ്ഥലത്തുണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അഗ്നി പര്‍വ്വത സ്ഫോടനത്തിന് പിന്നാലെ കടലിന്റെ അടിത്തട്ട് ഇടിഞ്ഞു താഴുന്നതിന്റെ ഭാഗമായാണ് സുനാമിയുണ്ടായതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

മരണ സംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ്. ഇന്തോനേഷ്യയിലെ സുലവസിയിലുണ്ടായ സുനാമിയില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ 2000 പേരാണ് മരിച്ചത്. ഇതന്റെ ആഘാതത്തില്‍ നിന്നും കരകയറി വരുന്നതിനിടെയാണ് രണ്ടാം ദുരന്തം.

LEAVE A REPLY

Please enter your comment!
Please enter your name here