Home Latest News in Kerala അപകടത്തിപ്പെട്ട് എട്ട് മണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവിന് ദാരുണ അന്ത്യം

അപകടത്തിപ്പെട്ട് എട്ട് മണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവിന് ദാരുണ അന്ത്യം

1
0

കോട്ടയം | ഏറ്റുമാനൂരില്‍ അപകടത്തിപ്പെട്ട് എട്ട് മണിക്കൂറോളം വഴിയില്‍ ഉപേക്ഷിക്കപ്പെട്ടായാള്‍ മരിച്ചു. അര്‍ധരാത്രി ഓട്ടോ മറിഞ്ഞ് പരുക്കേറ്റയാളെ രാവിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മരിച്ച യുവാവിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്നലെ രാത്രി 12 മണിക്കാണ് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഓട്ടോ മറിഞ്ഞത്. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് നൂറ് മീറ്റര് അകലെയായിരുന്നു അപകടം. അപകടം കണ്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ അതേ ഓട്ടോയില്‍ തന്നെ പരുക്കേറ്റ യുവാവിനെ കിടത്തി. എന്നാല്‍ ഇവരാരും പരുക്കേറ്റവര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് അപകട സ്ഥലത്ത് നിന്നും അല്‍പ്പം മുമ്പോട്ട് പോയ ശേഷം ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരുക്കേറ്റ യുവാവിനെ പുറത്തിറക്കി കിടത്തുകയായിരുന്നു. പരുക്കേറ്റ വേദനയില്‍ യുവാവ് റോഡരികില്‍ കിടന്ന് പുളയുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അല്‍പ്പസമയത്തിന് ശേഷം ഓട്ടോ ഡ്രൈവര്‍ പരുക്കേറ്റയാളെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
രാവിലെ നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് എത്തി 8.30ഓടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here