തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി
തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത്. പാറശാല സ്വദേശി ഫ്‌ലോറന്‍സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗിയായ വിട്ടുടമയെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറില്‍ എടുത്ത് പുറത്തു കടത്തി.പത്ത് വര്‍ഷം മുന്‍പ് ചികിത്സയ്ക്ക് ആവശ്യമായി പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹന്‍ദാസില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട് എഴുതി നല്‍കാമെന്ന് പത്രത്തില്‍ നല്‍കുകയും ചെയ്തിരുന്നു. കരം തീര്‍ത്ത് തരാമെന്ന് പറഞ്ഞ്…