അടി തിരിച്ചടി, ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍
വാഷിങ്ടണ്‍: ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍. പിന്നിട്ടുനിന്ന ശേഷം തിരിച്ചുവന്നാണ് മൊറോക്കോ വിജയിച്ചുകയറിയത്. രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ജയം. അതോടെ ടീം നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയില്‍ രണ്ടാമതായാണ് ടീമിന്റെ നോക്കൗട്ട് പ്രവേശം. 10-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോയുടെ സെല്‍ഫ് ഗോളാണ് ഹെയ്തിക്ക് ലീഡ് സമ്മാനിക്കുന്നത്. പിന്നീട് മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഹെയ്തി മൊറോക്കോയെ വിറപ്പിച്ചു. ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടയാന്‍ മൊറോക്കോ പാടുപെട്ടു. കിട്ടിയ അവസരങ്ങളില്‍ മൊറോക്കോയും കളിച്ചു. 39-ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയിയൂടെ സമനില പിടിച്ചു. എന്നാല്‍…