കർക്കടക വാവ്: ആലുവയിൽ ഗതാഗത നിയന്ത്രണം
കൊച്ചി∙ കർക്കടക വാവിനോടനുബന്ധിച്ച് 12ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസ് സുരക്ഷയും ശക്തമാക്കി. കെഎസ്ആർടിസിയും കൊച്ചി മെട്രോയും അധിക സർവീസ് നടത്തും. 12ന് വെളുപ്പിന് ഒരു മണി മുതൽ 12ന് പകൽ 2 വരെ ആലുവ ടൗണിലും പരിസരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ്…