സൂപ്പര്‍സബ്ബായി കാര്‍ലോസ് എസ്പി ; എല്‍ചെയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് ആവേശം ജയം
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് ബാഴ്‌സിലോണയ്‌ക്കൊപ്പം. എല്‍ചെയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ഡിറ്റുറോ, എംബാപ്പേ, കാര്‍ലോസ് എസ്പി എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. ഒസോരിയോ ഫെര്‍ നിനോ എന്നിവരുടെ ഗോളുകളില്‍ കൊമ്പന്മാരെ വിറപ്പിച്ചെങ്കിലും എല്‍ചേയ്ക്ക് ജയം നേടാനായില്ല. മൊര്‍ട്ടിനെസ് വാലെറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരന്‍ കാര്‍ലോസ് എസ്പിയുടെ അവസാന നിമിഷത്തെ ഗോളാണ് റയലിനെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ റയലിനെതിരെ രണ്ടാം…