കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തര്‍ക്കം തെരുവില്‍

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ ആഭ്യന്തര ഭിന്നത തെരുവ് യുദ്ധത്തിലേക്ക്. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പാര്‍ട്ടി നേതൃസംഗമത്തോടനുബന്ധിച്ച് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയുടെ അനുഭാവികളും പാര്‍ട്ടി ഔദ്യോഗിക പക്ഷവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷവും കയ്യാങ്കളിയും ഉണ്ടായി. പരസ്പരം ചേരിതിരിഞ്ഞ് പോര്‍വിളിച്ച പ്രവര്‍ത്തകര്‍ യോഗത്തിനെത്തിച്ച ചൂടുചായ ഒഴിക്കുകയും മേശയിലുണ്ടായിരുന്ന ഫാന്‍ എടുത്തെറിയുകയും ചെയ്തു. വനിതാ പ്രവര്‍ത്തകര്‍ക്കും പൊലീസുകാരനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയ്ക്ക് സ്വീകരണം നടക്കുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍…

Read More

ആറ് മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും; കേരളത്തിൽ 6 ലക്ഷത്തിലേറെ കാർഡുകൾ വെട്ടിലാകുമോ?

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്രത്തിന്റെ ‘സ്മാർട്ട് പിഡിഎസ്’ (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) പദ്ധതി അടുത്ത മാസം മുതൽ കേരളത്തിലും നടപ്പാകുന്നതോടെ ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ 16 ലക്ഷത്തിലധികം ഗുണഭോക്താക്കളെ നടപടി ബാധിച്ചേക്കും. പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിലെ പ്രവർത്തനങ്ങൾ…

Read More

‘കച്ചവട താത്പര്യമല്ല’; തിരുവനന്തപുരം മൃഗശാല മാറ്റുന്നതിൽ സിപിഎം ആരോപണം തള്ളി മന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിലെ തിരുവനന്തപുരം മൃഗശാല നെയ്യാർ വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കച്ചവട താത്പര്യങ്ങളാണെന്ന സിപിഎം ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സിപിഎമ്മിന്റെ രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി. മൃഗങ്ങൾക്ക് കൂടുതൽ മികച്ച ആവാസവ്യവസ്ഥയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് സർക്കാർ സജീവമായി പരിഗണിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നഗരഹൃദയത്തിലെ അമൂല്യമായ ഭൂമി…

Read More

ആദ്യം വലിയ തുക സമ്മാനമുണ്ടെന്ന് അറിയിക്കും, പിന്നാലെ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും, ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി. കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ…

Read More

കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് ; വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു

മലപ്പുറം: കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ നാലാംഗ സംഘത്തില്‍ പെടുന്ന റീനയുടെ വീട്ടിലെത്തിയ പൊലീസാണ് കേസില്‍ വീണ്ടും ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് പ്രതികള്‍. പ്രതിയായ അദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ നല്‍കിയിരുന്നോ എന്നും…

Read More

നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റന്നാള്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം തുടരുകയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയും ഉണ്ടെന്ന് കേന്ദ്ര…

Read More

എംബിബിഎസിന് അഡ്‌മിഷൻ കിട്ടിയെന്നുപറഞ്ഞ് വീട്ടുകാരുമായി കോട്ടയത്തെത്തി മുങ്ങി, യുവതിയെ പിന്നെ കണ്ടത് കൊച്ചിയിൽ

കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിച്ചെന്നറിയിച്ച് മാതാപിതാക്കളുമായെത്തിയ യുവതി മുങ്ങി. ഹോസ്‌റ്റലിൽ ജോയിൻ ചെയ്യണമെന്നറിയിച്ച് ബന്ധുക്കളുമായി ബുധനാഴ്‌ചയാണ്‌ യുവതി എത്തിയത്. ഇതിനിടെ മാതാപിതാക്കളെ പുറത്തുനിർത്തി ഹോസ്റ്റലിനകത്തേക്ക് പോയ യുവതി അതുവഴി സ്ഥലംവിടുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണം നടക്കവെ കൊച്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം മേത്തല സ്വദേശിയായ 21കാരിയാണ് എംബിബിഎസിന് തനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ കിട്ടിയെന്നും അഡ്‌മിഷൻ നടപടി പൂർത്തിയായതിനാൽ ഹോ‌സ്റ്റലിൽ ജോയിൻ ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചത്. തുടർന്ന്…

Read More

റബ്ബ‌ർ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ട സംഭവം, സിപിഎം പഞ്ചായത്തംഗമടക്കം ആറുപേർ പിടിയിൽ

കോട്ടയം: റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. അറസ്റ്റിലായവരിൽ ഒരാൾ സിപിഎം നേതാവും പഞ്ചായത്തംഗവുമാണ്. മണിമല പഞ്ചായത്ത് ഒന്നാം വാർഡംഗവും സിപിഎം നേതാവുമായ ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്‌ചയാണ് കറിക്കാട്ടൂർ വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാനെ (48) മരിച്ചനിലയിൽ കണ്ടത്. ഉച്ചയ്ക്ക് 12 ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് മണിമല പൊലീസും ഫോറൻസിക് വിദഗ്ദ്ധരും…

Read More

ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് ലഹരിവിൽപന; മമ്പാട്‌ കോളേജ്‌ അദ്ധ്യാപകനുൾപ്പെടെ നാല് പേർ അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎ കേസിൽ കോളേജിലെ ഗസ്റ്റ് അദ്ധ്യാപകനുൾപ്പെടെ നാല് പേർ അറസ്റ്റിൽ. മലപ്പുറം മമ്പാട് എംഇഎസ് കോളേജ് അദ്ധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടിപാർലർ ഉടമ സുബ്രഹ്മണ്യൻ (38), വിവേക് (36), ഇടവണ്ണ സ്വദേശിനി റീന എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്ഐ കെഎം അർഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം. ഇവിടെ പൊലീസ് സംഘം…

Read More

ബംഗാളിന് പിന്നാലെ അതിഥി തൊഴിലാളികളെ തട്ടിക്കൊണ്ടുപോകാൻ ഒഡിഷയും: മലയാളികൾക്ക് വീണ്ടും ഇരുട്ടടിയോ?

തിരുവനന്തപുരം: ബംഗാളിന് പിന്നാലെ കേരളത്തിൽ ജോലിച്ചെയ്യുന്ന അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുള്ള ഒഡീഷ സ്വദേശികളെ ഘട്ടംഘട്ടമായി തിരികെ എത്തിച്ച് അവർക്ക് മികച്ച നൈപുണ്യ പരിശീലനവും തുടർന്ന് സ്വന്തം നാട്ടിൽ തന്നെ തൊഴിലും നൽകാനാണ് ഒഡിഷ സർക്കാർ പദ്ധതിയിടുന്നത്. നേരത്തെ പശ്ചിമബംഗാളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കി ഇതരസംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കാനുള്ള നീക്കം ബംഗാൾ സർക്കാർ ആരംഭിച്ചിരുന്നു. ഇതുമായിബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് മലയാളികൾക്ക്…

Read More