കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം, പഞ്ചലോഹ വിഗ്രഹം കവർന്നു

തൃശൂർ: കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കർന്നത്. ഇന്നുരാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകൾ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വെള്ളി ശംഖും മോഷണം പോയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികകൃതർ പറയുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. മോഷ്ടാക്കളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല….

Read More

വായയിൽ ക്യാൻസർ: തൃശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ കടുവയ്ക്ക് ദയാവധം

പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി മൃഗശാല അധികൃതർ. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും കടുവയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു. രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും, ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ…

Read More

തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; പൊലീസ് ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ചു

തൃശൂർ: മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിലായി. ചാടൂർ സ്വദേശി റഹ്‌മത്താണ് (21) അറസ്റ്റിലായത്. തൃശൂർ നഗരത്തിൽ ഇന്നലെ അർദ്ധരാത്രയായിരുന്നു സംഭവം. പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയെയും യുവതി ആക്രമിച്ചു. വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുംവഴിയാണ് ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടത്. തൃശൂർ വനിതാ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കലയാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥയെ യുവതി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. റഹ്‌മത്തിനൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഇതിനിടെ ഓടിരക്ഷപ്പെട്ടു. തൃശൂർ…

Read More

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ: എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66ന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്സ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോടികളുടെ നാശനഷ്ടമാണുണ്ടായതെന്നും ഉടമ അറിയിച്ചു. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി പത്ത് മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയായിരുന്നു…

Read More

കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ

തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ ഇതുസംബന്ധിച്ച സൂചന ലഭിച്ചതിന് പിന്നാലെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരുന്നു. അപകടത്തിൽപെട്ട കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ എല്ലുകളും രക്തക്കുഴലുകളും വരെ പൊട്ടിയിരുന്നു. വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഡ്രൈവർ. വിശദ പരിശോധനകൾക്കായി രക്തസാമ്പിളുകൾ കാക്കനാട്ടെ കെമിക്കൽ എക്‌സാമിനർ…

Read More

പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

തൃശൂർ: പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് 17കാരന് മദ്യം നൽകിയതെന്നാണ് പരാതി. സംഭവത്തിൽ മണ്ണുത്തി പൊലീസാണ് കേസെടുത്തത്. ബാറിൽവെച്ച് 17കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പ്രായം 17 ആണെന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറിൽ കൂടുതൽ പരിശോധനയും അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More

മകന്റെ വെട്ടേറ്റ് 72 കാരന് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

തൃശൂർ: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് 72കാരൻ മരിച്ചു. തൃശൂർ തോയക്കാവിലാണ് സംഭവം. വേലിയകത്ത് കുമാരനാണ് കൊല്ലപ്പെട്ടത്. കനോമി കനാലിൽ ചൂണ്ടയിടാൻ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയ കുമാരനെ മകൻ പ്രജീഷ് പിന്നിൽനിന്ന് വെട്ടുകയായിരുന്നു. കഴുത്തിന് പിറകിൽ വെട്ടേറ്റ കുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് പ്രജീഷിനെ അറസ്റ്റ്‌ചെയ്‌തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

തൃശൂരിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പ്ലാഴി – വാഴക്കാട് സംസ്ഥാന പാതയിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് സ്വദേശി ജോസഫ് (53) എന്നിവരാണ് മരിച്ചത്. കടയുടമ നെയ്ത്തുകുളങ്ങര വീട്ടിൽ ശശിധരൻ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്റിന് സമീപത്തെ വളവിൽ വച്ച് മിൽമ പാൽ കയറ്റിവന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന്…

Read More

കണ്ണന് മുന്നിൽ കൂമ്പാരമായി സ്വർണ വർണ കുലകൾ

ഗുരുവായൂർ : ക്ഷേത്രത്തിലെ ഉത്രാടക്കാഴ്‌ച കുല സമർപ്പണം ഭക്തിസാന്ദ്രമായി. മന്ത്രി കെ.മുരളീധരൻ ഉൾപ്പെടെ ഭക്തർ നിരവധി ഭക്തരാണ് കാഴ്‌ചക്കുല സമർപ്പിച്ചത്. രാവിലെ ശീവേലിക്കു ശേഷം ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപമായിരുന്നു ചടങ്ങ്. അരിമാവണിഞ്ഞതിന് മുകളിലെ നാക്കിലയിൽ മേൽശാന്തി തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി ആദ്യ കുല സമർപ്പിച്ചു.പട്ടിൽ പൊതിഞ്ഞ ലക്ഷണമൊത്ത നേത്രക്കുലയാണ് മേൽശാന്തി സമർപ്പിച്ചത്. ടർന്ന് ശാന്തിയേറ്റ കീഴ്‌ശാന്തിമാരായ കൊടക്കാട് കൃഷ്‌ണൻ നമ്പൂതിരി, കീഴേടം വാസുദേവൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ കുലകൾ…

Read More

തൃശൂരിലെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ: പേരാമംഗലത്തെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു. തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വർണമാണ് നഷ്ടമായത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. 47 പവനിലധികം സ്വർണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒന്നേമുക്കാലോടെയാണ് കടയിൽ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്ത് വയലും അതിനപ്പുറത്ത് റെയിൽവേ പാളവുമാണ്….

Read More