രാത്രിയിൽ പ്രസവ വേദനയുമായി റോഡരികിൽനിന്ന യുവതിയുടെ അരികിലേക്ക് മാലാഖയായി ലിറ്റി ജോയി

പാലാ∙ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ്. യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു…

Read More

നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്, സംഗതി പൊളിയാ

നീണ്ടൂർ ∙ രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറിയും മീൻ വറുത്തതും കൂട്ടി ഊണ്, വൈകിട്ട് ഉണക്കമീൻ ചതച്ചതും കോഴിക്കറിയും….! നാടൻ, മറുനാടൻ വിഭവങ്ങളുമായി നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്. വെള്ളപ്പൊക്ക ദുരിത ബാധിതർക്കായി ഒരുക്കിയ ക്യാംപിലാണ് വിവിധയിനം ഭക്ഷണങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നത്. നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പഞ്ചായത്ത്, നാട്ടുകൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപിന്റെ പ്രവർത്തനം. 15–ാം വാർഡിലെ 32 പേരാണ് ക്യാംപിൽ ഉള്ളത്. ദുരിതബാധിതരെ ചേർത്ത് പിടിക്കുകയും അവർക്ക്…

Read More

കോട്ടയത്തെ മുക്കുന്ന കടൽത്തിരമാലകൾ; ഇന്നു മുതൽ തിരകളുടെ ഉയരം കുറയും

കോട്ടയം ∙ കടലിൽ ജലനിരപ്പ് ഉയർന്നു നിന്ന അതേ സമയത്തു കിഴക്കൻ മേഖലയിലെ ഉരുൾപൊട്ടൽ. കോട്ടയത്തെ മുക്കിയ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം അതാണ്. വേമ്പനാട് കായൽ വഴി കടലിലേക്കുള്ള നീരൊഴുക്കിനു വേഗമില്ലാത്തതാണു മീനച്ചിലാറ്റിലെ വെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്നത്. ഈ പ്രതിഭാസം പാലാ മുതൽ വെള്ളം ഒഴുകുന്നതു താമസിപ്പിക്കുന്നു.ജൂലൈ 29ന് വെളുത്തവാവായിരുന്നു. അന്നു മുതൽ 6 ദിവസം വേലിയേറ്റം കാരണം കടലിൽ തിരമാലകൾക്ക് 1.8 മീറ്റർ വരെ ഉയരമുണ്ടായിരുന്നു. ഇതു കായലിൽനിന്നു വെള്ളം ഒഴുകിയിറങ്ങുന്നതിന്റെ വേഗം കുറച്ചു. വേലിയിറക്ക…

Read More

പൂഞ്ഞാർ ഉരുൾപൊട്ടൽ; മകന് പിന്നാലെ അമ്മയും മരിച്ചു, വീട് അപ്രത്യക്ഷമായി

കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മകനുപിന്നാലെ വീട്ടമ്മയും മരിച്ചു. റെജീന ജോണി ആണ് മരിച്ചത്. റെജീനയുടെ മകൻ ജോസഫിൻ ജോണിയുടെ (24) മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ജോസഫിൻ അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.   ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്ന് പത്ത് മീറ്റർ മാറി വീടിന്റെ മേൽക്കൂര തകർന്നുകിടന്നതിന്റെ…

Read More

പാലാ നഗരസഭാ ചെയർപേഴ്സൺ, മായാ രാഹുലിന് സാധ്യതയേറി

പാലാ: നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായാ രാഹുലിന് സാധ്യതയേറി. പ്രതിപക്ഷമായ ഇടതുമുന്നണിയുടെയും കോൺഗ്രസിൽ നിന്നും പുറത്തായ നാല് കൺസിലർമാരുടെയും പിന്തുണ മായാ രാഹുലിനാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 20 ദിവസത്തിനുള്ളിൽ നടക്കും. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കും. അതേസമയം ഒരു ടേമിൽ ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിൽ നിന്നും പുറത്തായ ലിസിക്കുട്ടി മാത്യുവിന് നൽകണമെന്ന നിർദ്ദേശം ചിലർ ഉയർത്തുന്നുണ്ട്. ഇതും പരിഗണിച്ചേക്കും. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19ാം വാർഡിനെയാണ്…

Read More

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന് തിരശീല വീണതിന് പിന്നിൽ

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിച്ചു. നഗരസഭാധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 17 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.കോൺഗ്രസിലെ നാല് കൗൺസിലർമാരുടെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്. പാർട്ടി നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ പ്രമേയത്തെ പിന്തുണച്ചത്. ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ലിസികുട്ടി മാത്യൂസ് എന്നിവരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. കൗൺസിൽ യോഗത്തിൽ പങ്കെടുത്ത സ്വതന്ത്ര അംഗം മായ രാഹുലും പ്രമേയത്തെ എതിർത്തില്ല. അതേസമയം, നഗരസഭാധ്യക്ഷ ദിയ ബിനു…

Read More

പ്രിയദർശിനി കാരണം കെഎസ്ആർടിസിക്ക് മറ്റൊരു നേട്ടം: യാത്രക്കാരുടെ എണ്ണം കൂടി, പുതിയ റൂട്ടുകളിൽ സാദ്ധ്യത

കോട്ടയം: സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ചത് മികച്ച സ്വീകാര്യത. വിദ്യാർത്ഥിനികൾ, തൊഴിലാളികൾ, സാധാരണ വനിതാ യാത്രക്കാർ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. അവർ ഒന്നടങ്കം പദ്ധതിയെ പ്രശംസിക്കുന്നു. ഇതിനിടെ പദ്ധതിയിൽ കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും മെച്ചപ്പെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.   പുതിയ റൂട്ടുകളിൽ സാദ്ധ്യത പ്രിയദർശിനി പദ്ധതി ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ചെറിയ…

Read More

കോഴക്കേസിൽ നിരപരാധിയെന്ന് ‘രാജ്കുമാർ‌’; രാഹുലിന്റെയും സോണിയയുടെയും പേരിലും തട്ടിപ്പ്

കോട്ടയം∙ മന്ത്രിയാക്കാനും ഉന്നത പദവികൾക്കും കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിൽനിന്നാണെന്ന വ്യാജേനയുള്ള തട്ടിപ്പിൽ നേതാക്കളോടു നിരപരാധിത്വം ബോധ്യമാക്കി പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ‌. വ്യാജ ഫോൺ കോൾ ലഭിച്ച വിദ്യാ ബാലകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരോട് രാജ്കുമാർ‌ ഫോണിൽ സംസാരിച്ചു. തനിക്കg തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് രാജ്കുമാർ നേതാക്കളോടു പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞു. പ്രിയങ്ക ഗാന്ധിയുമായി കൂടിയാലോചന നടത്തിയശേഷമാണ് രാജ്കുമാർ പൊലീസിൽ പരാതി നൽകിയത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഭവത്തിൽ…

Read More

വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം’; സതീശൻ ഉമ്മാക്കി കാണിക്കേണ്ടെന്നും എം.എം മണി

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന.കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’, മണി പറഞ്ഞു.താമസിക്കുന്ന സ്ഥലം 150 വർഷം…

Read More

ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും വലിയ പ്രചാരകർ കേരളത്തിലെ അമ്മമാരും സഹോദരിമാരും: ചെന്നിത്തല

കോട്ടയം ∙ ലഹരിയ്ക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരി ഉപയോഗത്തിനെതിരേയുള്ള നിലപാട് കർക്കശമാക്കുന്ന എച്ച്ആർ പോളിസി (ഓപ്പറേഷൻ തൂഫാൻ ഷീൽഡ് -പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്) നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അമ്മമാരും…

Read More