9 കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ, ഒന്നിപ്പിച്ച് കാലവര്‍ഷം
തയ്യേനി (കാസർകോട്) ∙ കൊച്ചുപിണക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും പേരിൽ ദീർഘകാലമായി വെവ്വേറെ താമസിച്ചുവരുന്ന വൃദ്ധദമ്പതികൾ ദുരിതാശ്വാസ ക്യാംപിൽവച്ച് വീണ്ടും കണ്ടുമുട്ടി. എന്നാൽ അവിടെ വച്ചും പരസ്പരം സംസാരിക്കാൻ വിസമ്മതിച്ചു നിന്ന ഇരുവരെയും നിയമ സേവന അതോറിറ്റി പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് ഒരുമിപ്പിച്ചു. തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഈ ഒത്തുചേരൽ.തയ്യേനി വായിക്കാനം മലമുകളിലെ താമസക്കാരായ 80 വയസ്സു പിന്നിട്ട തറയിൽ ജോർജും ഭാര്യ മേരി ജോർജുമാണ് 9 വർഷം മുൻപ് വേറിട്ടു താമസിക്കാൻ തുടങ്ങിയത്. 1942ലായിരുന്നു ഇവരുടെ…