ഹോർമുസ് അടഞ്ഞുതന്നെ; അമേരിക്കയ്‌ക്ക് മുന്നിൽ നിബന്ധനകളുടെ പട്ടികയുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പരോഗമിക്കുന്നതായി സൂചന. എന്നാൽ, അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇറാനെതിരെ സൈനിക ഭീഷണി ഉണ്ടാകരുതെന്ന് സുരക്ഷാ സമിതി സെക്രട്ടറിയും ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കമാൻഡറുമായ മുഹമ്മദ് ബാഗർ സോൽഘദാർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. അമേരിക്ക യുദ്ധം അവസാനിപ്പിക്കണം, മേഖലയിൽനിന്ന് സൈനിക സാന്നിദ്ധ്യം പിൻവലിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യുഎസ്…

Read More

‘ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമില്ല,​ അവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്’

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനം ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേരളത്തിലെ സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവമെന്ന് കരുതുക. ഇത് മാത്രമല്ല കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുക അതാണ് ലക്ഷ്യം. പ്രതികളും ഗുണ്ടകളും ജനങ്ങളെ…

Read More

ഡേറ്റിംഗ് ആപ്പ് വഴി സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് യുവതി

പ്രയാഗ്‌രാജ്: ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് കോടികൾ തട്ടിയ യുവതിക്കെതിരെ പരാതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാ‌ജിലാണ് സംഭവം. യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ അവർ അറിയാതെ പകർത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതി പണം തട്ടിയിരുന്നത്. . പല്ലവി സിംഗ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്. ടിൻഡർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയയും വഴി യുവതി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും…

Read More

വനിതാ സംവരണ ബിൽ: കിരൺ റിജിജുവും രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്; നടപ്പാക്കൽ വൈകുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം

ന്യൂഡൽഹി: വനിതാ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ വനിതാ സംവരണ ബില്ലിന്റെ പേരിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ശക്തമായ വാക്പോര്. ബില്ലിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കാൻ റിജിജു വെല്ലുവിളിച്ചപ്പോൾ, 2023-ൽ പാസാക്കിയ നിയമം നടപ്പാക്കാൻ എന്തിനാണ് മണ്ഡല പുനർനിർണ്ണയത്തെ കൂട്ടുപിടിക്കുന്നതെന്ന് രാഹുൽ തിരിച്ചുചോദിച്ചു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുലിന്റെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, കോൺഗ്രസ് പാർട്ടി വനിതാ സംവരണ ബില്ലിനെ യാതൊരു ഉപാധികളുമില്ലാതെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ…

Read More

‘ജന്തർ മന്തർ എന്തുകൊണ്ട് അടച്ചിടുന്നില്ല’; കേന്ദ്ര സർക്കാറിനോട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. നഗരത്തിലെ സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇത്തരം സമരകേന്ദ്രങ്ങൾ ഡൽഹിക്കുള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും, വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ വരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഓൾ ഇന്ത്യ ദലിത് ക്രിസ്ത്യൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനത്തിന് അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അമിത് മഹാജന്റെ പരാമർശങ്ങൾ….

Read More

രണ്ട് ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാം; വൈറല്‍ പാനീയം കുടിച്ചവര്‍ ആശുപത്രിയില്‍

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിങ്…

Read More

വിജയ്‌യിനെ സംഗീത പിരിയില്ല, വിവാഹ മോചന ഹർജി പിൻവലിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി പിൻവലിച്ചു. ചെന്നൈ ചെങ്കൽപ്പെട്ട്‌ കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹർജി തീർപ്പാക്കി. വിജയ്‌യുടെ അമ്മ ഇടപെട്ട് സംഗീതയുമായും കുടുംബവുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹർജി പിൻവലിച്ചതെന്നാണ് വിവരം. സംഗീത വീഡിയോ കോൺഫറൻസ് വഴിയാണ്‌ കോടതിയിൽ ഹാജരായതും നിലപാട് അറിയിച്ചതും. വിജയ് ഹാജരായില്ല. വിജയ്‌യിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാഹമോചന ഹർജി നൽകിയത്. മറ്റൊരു സ്ത്രീയോടുള്ള അടുപ്പം ഉന്നയിച്ചായിരുന്നു ഹർജി. മൂന്നു തവണ പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു….

Read More

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 84ാം വാർഷികം ഇന്ന്

ന്യൂ​​ഡ​​ൽ​​ഹി​​:​​ മും​​ബ​​യി​​ലെ​​ ഗോ​​വാ​​ലി​​യ​​ ടാ​​ങ്ക് മൈ​​താ​​ന​​ത്ത് 1​​9​​4​​2​​ ആ​​ഗ​​സ്റ്റ് എ​​ട്ടി​​ന് മ​​ഹാ​​ത്‌​​മാ​​ഗാ​​ന്ധി​​യു​​ടെ​​ നേ​​തൃ​​ത്വ​​ത്തി​​ൽ​​ ന​​ട​​ത്തി​​യ​​ ക്വി​​റ്റ് ഇ​​ന്ത്യ​​ (​​ഇ​​ന്ത്യ​​ വി​​ടു​​ക​​)​​ സ​​മ​​ര​​ത്തി​​ന്റെ​​ 8​​4​​-ാം​​ വാ​​ർ​​ഷി​​കം​​ ഇ​​ന്ന്​ രാ​​ജ്യം​​ സ​​മു​​ചി​​ത​​മാ​​യി​​ ആ​​ച​​രി​​ക്കും​​. ഇ​​ന്ത്യ​​യെ​​ ബ്രീ​​ട്ടീ​​ഷ് ആ​​ധി​​പ​​ത്യ​​ത്തി​​ൽ​​ നി​​ന്ന് സ്വ​​ത​​ന്ത്ര​​മാ​​ക്കാ​​ൻ​​ നി​​ർ​​ണാ​​യ​​ക​​ പ​​ങ്കു​​വ​​ഹി​​ച്ച​​ സ​​മ​​ര​​മാ​​ണി​​ത്. ‘​​പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​ അ​​ല്ലെ​​ങ്കി​​ൽ​​ മ​​രി​​ക്കു​​ക​​”​​ (​​ഡൂ​​ ഓ​​ർ​​ ഡൈ​​)​​ എ​​ന്ന​​താ​​യി​​രു​​ന്നു​​ ഗാ​​ന്ധി​​ജി​​ സ​​മ​​ര​​ഭ​​ട​​ന്മാ​​ർ​​ക്ക് ന​​ൽ​​കി​​യ​​ മു​​ദ്രാ​​വാ​​ക്യ​​സ​​ദൃ​​ശ​​മാ​​യ​​ സ​​ന്ദേ​​ശം​​.ക്വിറ്റ് ഇന്ത്യ സമരം @84 ​​ സ​മ​ര​ പ്ര​ഖ്യാ​പ​നം​:​ ഓ​ൾ​ ഇ​ന്ത്യ​ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​ (​എ.ഐ​.സി​.സി​)​ മും​ബ​യ് സെ​ക്ഷനി​ൽ​…

Read More

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി,​ പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ,​ മദ്രസകൾ,​ ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ,​ ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി….

Read More

‘ഹലോ അങ്കിൾ’: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടപ്പെട്ട നേതാവ് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണെന്നും അദ്ദേഹവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാര്‍ത്ഥികളുമായും ജെന്‍ സി തലമുറയുമായുള്ള സംവാദത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എതിരാളികളായ ബിജെപിയിൽ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന് തീര്‍ച്ചയായും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തിബന്ധമുണ്ട്, അദ്ദേഹം വളരെ…

Read More