സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ കുരുന്ന്
കോഴിക്കോട് ∙ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി. 2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരം കുട്ടികളുടെ എണ്ണം തികച്ച് ‘സഹസ്ര’ എന്ന കുഞ്ഞ് എത്തിയതിനു പിന്നാലെയാണ് കോഴിക്കോട്ട് ഈ ആഴ്ച തന്നെ പുതിയ അതിഥിയെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ എത്തുന്ന പതിനൊന്നാമത്തെ കുഞ്ഞാണിത്. ശനിയാഴ്ച…