ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ചിത്രം ‘ദി തേർഡ് മർഡർ’: റിലീസ് പ്രഖ്യാപിച്ചു
ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി തേർഡ് മർഡർ’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ രണ്ടിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2022ൽ പ്രഖ്യാപിച്ച സിനിമയാണ് ദി തേർഡ് മർഡർ. സുനിൽ എബ്രഹാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ജിബിൻ ഗോപിനാഥ്,…