ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമടക്കം 100 ശതമാനം തീരുവ ഭീഷണി, അമേരിക്ക പക്ഷെ യുറേനിയം വാങ്ങുന്നത് റഷ്യയിൽ നിന്നുതന്നെ

വാഷിംഗ്‌ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുന്ന അമേരിക്ക യുറേനിയം വാങ്ങുന്നത് അവിടെനിന്നുതന്നെ. എണ്ണ ഇറക്കുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മികച്ച ഡിസ്‌കൗണ്ടിൽ റഷ്യൻ ക്രൂഡ് ഇന്ത്യയ്‌ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ റഷ്യൻ ക്രൂഡ് ഓയിലിനെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ് ചൈനയും. ഈ രണ്ട് രാജ്യങ്ങളെയും പ്രധാനമായി ലക്ഷ്യമിട്ടാണ്‌ 100 ശതമാനം തീരുവ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ട്രംപിൽ നിന്നുണ്ടായത്. ഈ നീക്കത്തിൽ അമേരിക്കയെ അതൃപ്‌തി അറിയിക്കാനൊരുങ്ങുകയാണ്…

Read More

പണമുണ്ടാക്കാൻ കഴുതകളെ കൊല്ലുന്നു; പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്കുള്ള വിചിത്ര കയറ്റുമതിയുടെ രഹസ്യം ഇതാണ്

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദിവസേന നൂറുകണക്കിന് കഴുതകളെയാണ് കശാപ്പ് ചെയ്യുന്നത്. ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് ഇവയുടെ മാംസവും തോലുകളും കയറ്റി അയക്കുന്നതിനാണ് ഇത്തരത്തിൽ കഴുതകളെ കൊല്ലുന്നത്. അതേസമയം സ്വന്തം രാജ്യത്തെ കഴുതകളുടെ എണ്ണം കുറഞ്ഞതും, പരമ്പരാഗത ഔഷധ ഉൽപ്പന്നമായ ‘ഇജിയോ’ ക്കായുള്ള ആവശ്യകത വർദ്ധിച്ചതുമാണ് പാകിസ്ഥാനിൽ നിന്നും കഴുതകളെ വാങ്ങാൻ ചൈനയെ പ്രേരിപ്പിച്ചത്. കഴുതയിറച്ചിയേക്കാളുപരി അവയുടെ തോലിനാണ് ചൈനയിൽ പ്രാധാന്യം. കഴുതയുടെ തോൽ തിളപ്പിച്ച് കൊളാജൻ വേർതിരിച്ചെടുത്താണ് ‘ഇജിയോ’ എന്ന ഉൽപ്പന്നം നിർമ്മിക്കുന്നത്. ചൈനീസ് പരമ്പരാഗത…

Read More

ബ്രിക്സിനിടെ ഷി ജിൻപിംഗിന് പക്ഷാഘാതം? ഇന്ത്യയിലെ ഡോക്ടർ വേണ്ട, ചൈനയിലേക്ക് പറന്നു; പ്രചരണത്തിന് പിന്നിൽ

ബീജിംഗ്: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് പക്ഷാഘാതം സംഭവിച്ചെന്നും ബോധരഹിതനായി വീണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തെ ഉടൻ ചൈനയിലേക്ക് മാറ്റിയെന്നും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷിയും ഇതേക്കുറിച്ച് അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഷി ഇന്ത്യയിലെ ആശുപത്രിയിൽ ചികിത്സ തേടാൻ ഭയന്ന് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നാണ് വാൻജുൻ…

Read More

90 മിനിട്ട് ഉറങ്ങാൻ റെഡിയാണോ? എന്നാൽ 13 ലക്ഷം രൂപ സ്വന്തമാക്കാം

ഒരിക്കലും ഒഴിച്ചുനിർത്താൻ പറ്റാത്ത ഒന്നാണ് ഉറക്കം. ശരീരത്തിനും തലച്ചോറിനും പ്രധാനമായി വിശ്രമം ലഭിക്കുന്നത് ഉറക്കത്തിലൂടെയാണ്. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയൂ. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം. ചിലർക്ക് എത്ര ഉറങ്ങിയാലും മതിവരില്ല. അങ്ങനെയാണെങ്കിലും ഉറങ്ങിയാൽ നിങ്ങൾക്ക് പണം ലഭിക്കുമെന്ന് പറഞ്ഞാലോ? കേൾക്കുമ്പോൾ ചിരിവരുമെങ്കിലും സംഭവം സത്യമാണ്. ജപ്പാനിലാണ് തികച്ചും വ്യത്യസ്തമായ ഈ മത്സരം നടക്കാൻ പോകുന്നത്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഉറക്കമത്സരത്തിലെ വിജയിക്ക്…

Read More

റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിടുന്ന ഉപരോധ ബിൽ ട്രംപിനു മുന്നിൽ; ഇന്ത്യയെ എങ്ങനെ ബാധിക്കും?

വാഷിംഗ്ടൺ: റഷ്യൻ ഉദ്യോഗസ്ഥരെയും സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെയും ലക്ഷ്യമിട്ടുള്ള വിപുലമായ ഉപരോധ പാക്കേജ് യുഎസ് പ്രതിനിധി സഭ പാസാക്കിയതോടെ, ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യയ്ക്ക് പുതിയൊരു താരിഫ് ഭീഷണി നേരിടേണ്ടി വരും. റഷ്യൻ ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്നതാണ് ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026’ (The Lindsey O. Graham Sanctioning Russia and Iran…

Read More

യമൻ അതിർത്തിയിലേക്ക് പോകരുത്; സൗദിയിലെ അമേരിക്കക്കാർക്ക് ജാഗ്രതാ നിർദേശം

സൗദി അറേബ്യയിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് എംബസി. യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശം. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചോ മുന്നറിയിപ്പ് എത്രകാലത്തേക്ക് തുടരുമെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. അതിർത്തി മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കുകയും നിർദേശങ്ങൾ അനുസരിച്ച് പ്രദേശത്തുനിന്ന് അകന്നുനിൽക്കുകയും വേണമെന്ന് എംബസി അറിയിച്ചു. അതേസമയം, സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ…

Read More

സൗദി അറേബ്യയിലേയ്ക്ക് യാത്ര പോകരുത്; അപകടസാദ്ധ്യത, ലെവൽ 4 മുന്നറിയിപ്പുൾപ്പെടെ പുറപ്പെടുവിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിൽ പൗരന്മാ‌ർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. ഇറാന്റെ ഡ്രോണുകളും മിസൈൽ ആക്രമണങ്ങളും കണക്കിലെടുത്താണ് മുന്നറിയിപ്പ്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ലെവൽ 3’ മുന്നറിയിപ്പ് ഇന്നലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചത്. യെമനിലെ ചില പ്രദേശങ്ങളെ ‘ലെവൽ 4’ ( ഒരിക്കലും യാത്ര ചെയ്യരുത്) എന്ന മുന്നറിയിപ്പിന് കീഴിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയെ വീണ്ടും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ ആക്രമിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക…

Read More

റിപ്പോർട്ടിംഗിനിടെ അപകടം; വാർത്താസംഘത്തിന്റെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്ന് മരണം

വാഷിംഗ്‌ടൺ: വാർത്താ റിപ്പോർട്ടിംഗിനിടെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്നുപേർ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിലെ ചാറ്റ്‌സ്‌വർത്ത് മേഖലയിലാണ് അപകടം. എൻബിസി ലോസ് ആഞ്ചലസിന്റെ ന്യൂസ്‌ചോപ്പർ 4 ഹെലികോപ്‌റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തുണ്ടായ ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. ഹെലികോപ്‌റ്ററിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി എൻബിസി ലോസ് ആഞ്ചലസ് സ്ഥിരീകരിച്ചു. എലിയാന മൊറേനോ, ജോർജ് മാർസിനിയു എന്നിവരാണ് മരിച്ചത്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകരുമായിരുന്നെന്ന് ചാനൽ അവതാരകർ പറഞ്ഞു. പ്രദേശത്തെ…

Read More

പുണ്യഭൂമിയായ മക്കയിൽ വ്യോമാക്രമണ മുന്നറിയിപ്പ്; ചരിത്രത്തിലാദ്യം, മണിക്കൂറുകൾക്കകം പിൻവലിച്ചു

മക്ക: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മക്ക, ജിദ്ദ, തായിഫ് മേഖലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ സിവിൽ ഡിഫൻസ്. ചരിത്രത്തിലാദ്യമായാണ് മക്കയിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്നാണ് മുന്നറിയിപ്പ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യയിൽ 13പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും…

Read More

ബഹിരാകാശത്ത് ‘ഓൺ-ഓർബിറ്റ്’ ആയുധം വിന്യസിച്ചതായി ആദ്യമായി അമേരിക്ക സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: അമേരിക്കയ്ക്ക് ബഹിരാകാശത്ത് ആയുധങ്ങളുണ്ടെന്നും, തങ്ങളുടെ പക്കൽ അത്തരം ആക്രമണ ശേഷികളുണ്ടെന്നും യുഎസ് സ്പേസ് ഫോഴ്‌സ് ചരിത്രത്തിലാദ്യമായി സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയ്ക്കും റഷ്യയ്ക്കും വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട്, ശത്രുരാജ്യങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാൻ “ഓൺ-ഓർബിറ്റ്” (ഭ്രമണപഥത്തിലുള്ള) ആയുധം അത്യാവശ്യമാണെന്ന് യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മീങ്ക് പറഞ്ഞു. മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന വാർഷിക എയർ, സ്പേസ്, ആൻഡ് സൈബർ കോൺഫറൻസിൽ പ്രഖ്യാപനം നടത്തിയ മീങ്ക്, എന്തുതരം യുഎസ് ആയുധമാണ് ബഹിരാകാശത്തുള്ളതെന്ന് വ്യക്തമാക്കിയില്ല. എങ്കിലും, “വളർന്നുവരുന്ന ഭീഷണികൾക്കെതിരെ”…

Read More