ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു ഇന്‍ഡിഗോ; ടിക്കറ്റ് നിരക്ക് 2000 ല്‍ നിന്നും 3000 ആക്കി കൂട്ടി
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു ഇന്‍ഡിഗോ. 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്ക് നേരിട്ടു വാങ്ങുമ്പോള്‍ 2,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കി കൂട്ടി. പ്രീ-ബുക്കിംഗ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആയി വര്‍ദ്ധിച്ചു. പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള ഫീസ് 5,000 ല്‍ നിന്ന് 5,999 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ഒറ്റക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 12,999 ആയി ഉയര്‍ന്നു….