വയനാട് പുത്തുമല ദുരന്തത്തിന് ഏഴ് വർഷം; ഉരുൾപൊട്ടൽ പ്രദേശത്ത് ഇപ്പോഴുമുണ്ട് 3 കുടുംബങ്ങൾ

കൽപറ്റ∙ മേപ്പാടി പുത്തുമലയിലുള്ള 17 ജീവിതങ്ങൾ ഉരുളെടുത്തിട്ട് ഏഴ് വർഷം. 2019 ഓഗസ്റ്റ് 8 വൈകിട്ടായിരുന്നു ദുരന്തം. പച്ചക്കാട് മലയുടെ ഒരു ഭാഗം തകർന്നു താഴേക്കു പതിച്ചു. ‌5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല. ദുരന്തസമയത്തു പലരും ബന്ധുവീടുകളിലേക്കും ക്യാംപിലേക്കും മറ്റും മാറി താമസിച്ചതു കൊണ്ടു മാത്രമാണു മരണസംഖ്യ കുറഞ്ഞതെന്നു ദുരന്തബാധിതർ ഇപ്പോഴും പറയും. ദുരന്തനിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ ദിവസങ്ങളോളം നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു പിന്നീട്. കനത്ത മഴയൊടോപ്പം കുതിച്ചെത്തിയ മലവെള്ളത്തോടൊപ്പം പാറക്കൂട്ടങ്ങളും…

Read More

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

വയനാട്: സുൽത്താൻ ബത്തേരിയിൽ റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതി കോളനിയിലെ ബിനു – ചക്കി ദമ്പതികളുടെ മകൻ മനു ആണ് മരണപ്പെട്ടത്.റോഡരികിൽ ചോര വാർന്ന നിലയിൽ കണ്ടെത്തിയ മനുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥിയെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശം കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച്…

Read More

വിക്രം റാണയെ കണ്ടെത്താൻ ആശുപത്രി കിടക്കയിൽ നിന്നും കുഞ്ചു എത്തി

മേപ്പാടി: ആശുപത്രിക്ക് കിടക്കയിൽ നിന്നും പ്രിയപ്പെട്ട വിക്രം റാണയെ ചൂണ്ടിക്കാണിക്കാൻ കുഞ്ചു എത്തി. ദുരന്തത്തിൽ പരിക്കേറ്റ്‌ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു സേഫ്റ്റി എൻജിനീയറാണ് കുഞ്ചുവാണ് വിക്രം റാണ തെറിച്ചുവീണ സ്ഥലം കാണിക്കാനായി എത്തിയത്. കുഞ്ചു ചൂണ്ടിക്കാണിച്ച അതേ സ്ഥലത്തുനിന്നു തന്നെ റാണയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുരങ്കപാത പദ്ധതി പ്രദേശത്തെജോലിക്കാർ എന്നതിന് അപ്പുറം റാണയും കുഞ്ചുവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. കുഞ്ചുവിന്റെ വിരൽത്തുമ്പിൽ നിന്നുമാണ് റാണയെ മരണം തട്ടിയെടുക്കുന്നത്. ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് മീനാക്ഷിയിലെ…

Read More

പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൽപ്പറ്റ: മേപ്പാടി കള്ളാടി ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. താഞിലോട് പോളിടെക്നിക് കോളേജിലാണ് ക്യാമ്പ് ആരംഭിച്ചത്. 42 കുടുംബങ്ങളിലെ 140 പേരെയാണ് ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ളത്. ഇതിൽ 35 കുട്ടികളാണ്. കള്ളാടി മീനാക്ഷി ഭാഗങ്ങളിലെ താമസക്കാരും തുരങ്ക പാത പദ്ധതിയിലെ തൊഴിലാളികളുമാണ് ക്യാമ്പിലുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്യാമ്പിന് പ്രവർത്തനം ആരംഭിച്ചത്. വെള്ളരിമല വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതും തൊട്ടടുത്താണ്. മേപ്പാടി ഗ്രാമപഞ്ചായത്തും വെള്ളരിമല വില്ലേജ് ഓഫീസും സംയുക്തമായാണ് ക്യാമ്പിന്റെ പ്രവർത്തനം നടത്തുന്നത്. മഴ ആരംഭിക്കുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ ക്യാമ്പ്…

Read More

പെയ്ത് തിമിർത്തത് 221 മില്ലീമിറ്റർ മഴ; മുൻകരുതലില്ലാതെ അധികൃതർ

മേപ്പാടി: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്ത് ഉയർന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തത് ദുരന്തത്തിന് വഴിവെച്ചു. പദ്ധതി പ്രദേശത്തോട് ചേർന്ന എളമ്പലേരിയിൽ തിങ്കളാഴ്ച 24 മണിക്കൂറിനിടെ 221 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഒരു പ്രദേശത്ത് 200 മി.മി.യിൽ കൂടുതൽ മഴ ലഭിച്ചാൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിട്ടും നിർമ്മാണം നിർത്തിവെക്കാനോ ദുരന്ത സാധ്യതാ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനോ അധികൃതർ തയ്യാറായില്ല. വൈത്തിരിയിലും 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. എന്നാൽ…

Read More

ആരെയും കുറ്റപ്പെടുത്താനില്ല, കേന്ദ്രത്തിന്റെ എല്ലാസഹായവും ലഭിക്കും’: മേപ്പാടി മണ്ണിടിച്ചിലില്‍ സുരേഷ് ഗോപി

  തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക് ഇത്തരം അപകടങ്ങള്‍ കാണുമ്പോള്‍ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതില്‍നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരാഴ്ച മുന്‍പ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ…

Read More

അഞ്ച് മരണം, ഏഴ് പേരെ കാണാനില്ല; വയനാട് രക്ഷാപ്രവര്‍ത്തനത്തിന് NDRF സംഘവും, തെരച്ചില്‍ തുടരുന്നു

  കല്‍പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തിന് സമീപമുണ്ടായ അപകടത്തില്‍ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി, ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനുമായി എന്‍ഡിആര്‍എഫ് സംഘവും സ്നിഫര്‍ ഡോഗും എത്തിയിട്ടുണ്ട്. കാണാതായവര്‍ മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനത്തിനിടെയ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ വയനാട് ജില്ലയില്‍ കനത്ത…

Read More

കരിന്തിരിക്കടവ് പാലം പുനർനിർമ്മാണം ഒരു നാടിന്റെ പ്രതീക്ഷ പൂവണിയുന്നു

മാനന്തവാടി: നഗരസഭയെയും, എടവക, പനമരം ഗ്രാമ പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരിന്തിരിക്കടവ് പാലം പുനർനിർമ്മിക്കുന്നതിന് 13 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. സംസ്ഥാനത്ത് തന്നെ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംയുകതമായി നടപ്പിലാക്കിയ സംരംഭങ്ങളിൽ ഒന്ന് കൂടിയാണി പദ്ധതി. മാനന്തവാടിയിൽ നിന്നും പനമരത്തേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. ബസ് സർവ്വീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനേന പാലത്തിലൂടെ കടന്ന് പോകുന്നത്. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പുതിയ പാലം യാഥാർത്ഥ്യമാകുന്നത് പെരുവക, കമമന, ആറാം മൈൽ, മാനാഞ്ചിറ,…

Read More

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ മൂന്നുപേര്‍ക്ക് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്ക്. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് 30കാരനായ വെള്ളിങ്കിരിക്ക് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാന ഇയാളെ ആക്രമിച്ചത്. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്. യാത്രക്കാരിയായ മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  …

Read More

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും

വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രാജുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം ധനസഹായം നല്‍കും. അടിയന്തരമായി ഇന്ന് തന്നെ 5 ലക്ഷം രൂപ കൈമാറുമെന്ന് മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ പ്രതികരിച്ചു. ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിന് നല്‍കും. നടന്ന സംഭവം സങ്കടകരം എന്ന് മാനന്തവാടി എംഎല്‍എ.സംഭവത്തില്‍ വയനാട് മാനന്തവാടിയില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ഥലം എംഎല്‍എ ഉഷാ വിജയനും സബ് കളക്ടറും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

Read More