ആദിത്യ നേടിയത് ബെമ്പർ ഫെല്ലോഷിപ്പ്
കണ്ണൂർ: തുടർച്ചയായ പഠനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഏറെനാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി കണ്ണൂർ ഇരിട്ടി എടൂർ സ്വദേശിനി ആദിത്യ മനോജ്. ജർമനിയിലെ കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പിഎച്ച് .ഡി ഗവേഷണത്തിനുള്ള 1.3കോടിയുടെ ഫെലോഷിപ്പാണ് ഈ 22കാരി സ്വന്തമാക്കിയത്. ജർമൻ സർക്കാരും കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്നാണ് നാല് വർഷത്തെ ഗവേഷണ ഫെലോഷിപ്പ് നൽകുന്നത്. ഫിസിക്കൽ കെമിസ്ട്രിയിലെ ന്യൂക്ലിയർ മാഗ്‌നറ്റിക് റെസൊണൻസ് (എൻ.എം.ആർ) മേഖലയിലാണ് ആദിത്യയുടെ ഡോക്ടറൽ ഗവേഷണം. ലോ-ഫീൽഡ് ഹൈപ്പർപോളറൈസേഷൻ ടെക്നിക്ക്സ് കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തുക. ഡോ….