ഹോർമുസ് അടഞ്ഞുതന്നെ; അമേരിക്കയ്‌ക്ക് മുന്നിൽ നിബന്ധനകളുടെ പട്ടികയുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പരോഗമിക്കുന്നതായി സൂചന. എന്നാൽ, അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇറാനെതിരെ സൈനിക ഭീഷണി ഉണ്ടാകരുതെന്ന് സുരക്ഷാ സമിതി സെക്രട്ടറിയും ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കമാൻഡറുമായ മുഹമ്മദ് ബാഗർ സോൽഘദാർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. അമേരിക്ക യുദ്ധം അവസാനിപ്പിക്കണം, മേഖലയിൽനിന്ന് സൈനിക സാന്നിദ്ധ്യം പിൻവലിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യുഎസ്…

Read More

നീണ്ടകരയിൽ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലിന് ഇന്ത്യൻ നാവികസേനയും; ഡൈവിംഗ് ആരംഭിച്ചു

കൊച്ചി: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്‌ക്കായുള്ള തെരച്ചിലിന് ഇന്ത്യൻ നാവികസേനയും. ആഴക്കടലിലെ പരിശോധന ശക്തമാക്കുന്നതിനായി കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിംഗ് യുദ്ധക്കപ്പലായ ഐഎൻഎസ് കൽപേനി നിലവിൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്.   പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയുടെ ഡൈവിംഗ് സംഘം കപ്പലിലുണ്ട്. നിലവിൽ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സൂചിപ്പിച്ച പോയിന്റുകളിൽ നാവികസേനയുടെ ഡൈവർമാർ തിരച്ചിൽ ആരംഭിച്ചതായാണ് വിവരം. കടലിനടിയിലെ നിരീക്ഷണ ശേഷിയും…

Read More

സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസവും മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.   24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (09/08/2026) നാളെയും (10/08/2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ…

Read More

അർജുൻ ആയങ്കി 14 ദിവസം റിമാൻഡിൽ; തലശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് റിമാൻഡ്. ഇയാളെ തലശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ല അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അർജുൻ ആയങ്കി ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നാണ് വിവരം. അതേസമയം, അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് ആയങ്കിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് വിട്ടയച്ചത്. ജാമ്യം…

Read More

‘ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമില്ല,​ അവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്’

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനം ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേരളത്തിലെ സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവമെന്ന് കരുതുക. ഇത് മാത്രമല്ല കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുക അതാണ് ലക്ഷ്യം. പ്രതികളും ഗുണ്ടകളും ജനങ്ങളെ…

Read More

അർജുൻ ആയങ്കി അറസ്റ്റിൽ, പൊലീസ് പിടികൂടിയത് കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്

കണ്ണൂർ : പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. രണ്ടുദിവസം നീണ്ട തെരച്ചിലിന് ഒടുവിൽ കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്നു അർജുൻ. പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഉണ്ടായിരുന്നു. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റും. കോതമംഗലത്തിന് സമീപമുള്ള റിസോർട്ടിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി…

Read More

ജോലി നഷ്ടപ്പെട്ടാൽ യുഎസിൽ തുടരാനാകില്ല; വിദേശ തൊഴിലാളികൾക്കുമേൽ കടുത്ത നിയന്ത്രണവുമായി ട്രംപ്‌

വാഷിംഗ്‌ടൺ: ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ നിലവിലുള്ള 60 ദിവസത്തെ സാവകാശം അവസാനിപ്പിക്കാനൊരുങ്ങി യുഎസ് ഭരണകൂടം. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബഡ്ജറ്റിന്റെ പരിഗണനയിലാണ് നിർദ്ദേശം. വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിയമം നടപ്പിലായാൽ, ബാധിക്കപ്പെടുന്ന തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും യുഎസ് വിട്ട് ഉടൻ തന്നെ മടങ്ങേണ്ടി വരും. അംഗീകൃത താമസ കാലാവധി അവസാനിക്കുന്നതിന് മുൻപ് ജോലി നഷ്ടപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ ഇളവാണ് ഇതുവഴി എടുത്തുകളയുന്നത്. യുഎസിലെ…

Read More

ബിജെപിയും അകാലിദളും അടുക്കുന്നു; നിർണായകമായത് മോദി – ബാദൽ കൂടിക്കാഴ്ച

ചണ്ഡീഗഡ് ∙ ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മണ്ഡലപുനർനിർണയ ബില്ലിനും വനിതാ സംവരണ ബിൽ ഉടനടി നടപ്പാക്കുന്നതിനും പാർട്ടി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – അകാലിദൾ സഖ്യം പുനഃസ്ഥാപിക്കുന്നതിനുള്ള വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നീക്കത്തെ വിലയിരുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളുടെ എണ്ണത്തിൽ തുല്യമായ 50 ശതമാനം വർധനവ് ഉറപ്പാക്കിയുള്ള…

Read More

9 കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ, ഒന്നിപ്പിച്ച് കാലവര്‍ഷം

തയ്യേനി (കാസർകോട്) ∙ കൊച്ചുപിണക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും പേരിൽ ദീർഘകാലമായി വെവ്വേറെ താമസിച്ചുവരുന്ന വൃദ്ധദമ്പതികൾ ദുരിതാശ്വാസ ക്യാംപിൽവച്ച് വീണ്ടും കണ്ടുമുട്ടി. എന്നാൽ അവിടെ വച്ചും പരസ്പരം സംസാരിക്കാൻ വിസമ്മതിച്ചു നിന്ന ഇരുവരെയും നിയമ സേവന അതോറിറ്റി പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് ഒരുമിപ്പിച്ചു. തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഈ ഒത്തുചേരൽ.തയ്യേനി വായിക്കാനം മലമുകളിലെ താമസക്കാരായ 80 വയസ്സു പിന്നിട്ട തറയിൽ ജോർജും ഭാര്യ മേരി ജോർജുമാണ് 9 വർഷം മുൻപ് വേറിട്ടു താമസിക്കാൻ തുടങ്ങിയത്. 1942ലായിരുന്നു ഇവരുടെ…

Read More

വയനാട് പുത്തുമല ദുരന്തത്തിന് ഏഴ് വർഷം; ഉരുൾപൊട്ടൽ പ്രദേശത്ത് ഇപ്പോഴുമുണ്ട് 3 കുടുംബങ്ങൾ

കൽപറ്റ∙ മേപ്പാടി പുത്തുമലയിലുള്ള 17 ജീവിതങ്ങൾ ഉരുളെടുത്തിട്ട് ഏഴ് വർഷം. 2019 ഓഗസ്റ്റ് 8 വൈകിട്ടായിരുന്നു ദുരന്തം. പച്ചക്കാട് മലയുടെ ഒരു ഭാഗം തകർന്നു താഴേക്കു പതിച്ചു. ‌5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല. ദുരന്തസമയത്തു പലരും ബന്ധുവീടുകളിലേക്കും ക്യാംപിലേക്കും മറ്റും മാറി താമസിച്ചതു കൊണ്ടു മാത്രമാണു മരണസംഖ്യ കുറഞ്ഞതെന്നു ദുരന്തബാധിതർ ഇപ്പോഴും പറയും. ദുരന്തനിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ ദിവസങ്ങളോളം നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു പിന്നീട്. കനത്ത മഴയൊടോപ്പം കുതിച്ചെത്തിയ മലവെള്ളത്തോടൊപ്പം പാറക്കൂട്ടങ്ങളും…

Read More