മറയൂരിൽ സ്കൂളിൽ പോകാൻ നിന്ന എട്ടുവയസ്സുകാരനെ കുത്തിയെറിഞ്ഞ് കാട്ടുപോത്ത്

ഇടുക്കി ജില്ലയിലെ മറയൂരിന് സമീപമുള്ള പള്ളനാട് ഗ്രാമത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് വ്യാഴാഴ്ച രാവിലെ ആ ദാരുണ സംഭവം അരങ്ങേറിയത്. നിത്യേനയുള്ള പഠനത്തിനായി പതിവുപോലെ വീടിന് സമീപത്ത് വാഹനം കാത്തുനിൽക്കുകയായിരുന്ന എട്ടു വയസ്സുകാരനായ കാർത്തിക് എന്ന കൊച്ചുമിടുക്കന് നേരെയാണ് കാട്ടുപോത്തിന്റെ പെട്ടെന്നുള്ള ആക്രമണമുണ്ടായത്. ജനവാസ മേഖലയിലേക്ക് അപ്രതീക്ഷിതമായി ഇറങ്ങിവന്ന വന്യമൃഗം യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാർത്തികിനെ കുത്തിയെടുത്തെറിഞ്ഞ കാട്ടുപോത്ത് പ്രദേശത്ത് വൻ ഭീതി പടർത്തി. സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും വന്യമൃഗം വഴിയിൽ നിന്നവരെയും മറ്റ്…

Read More

മൗറീഷ്യസ് പെണ്ണിന് മലയാളി പയ്യൻ, വിവാഹം തൊടുപുഴയിൽ

തൊടുപുഴയിലെ ശ്രീ അന്നപൂർണേശ്വരി നവഗ്രഹ ഭദ്രകാളിക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിന് പ്രത്യേകതകളേറെ. പ്രണയത്തിന് രാജ്യാതിർത്തികളോ ദേശവ്യത്യാസങ്ങളോ ഇല്ലെന്ന് തെളിയിക്കുകയായിരുന്നു ഇന്ത്യൻ വംശജയായ മൗറീഷ്യസുകാരി രാധിക സോബിച്ചനും വെങ്ങല്ലൂർ തടത്തിൽ വീട്ടിൽ ടി.എസ്. ജയകുമാറും തമ്മിലുള്ള വിവാഹം. ഏഴു വർഷത്തോളം നീണ്ട പ്രണയം വിവാഹത്തിലെത്തിയപ്പോൾ അനുഗ്രഹാശംസകളേകാൻ രാധികയുടെ കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും അയല്ക്കാരും കടൽകടന്നെത്തി. മൗറീഷ്യസിലെ ആശുപത്രിയിൽ ക്ലിനിക്കൽ എജുക്കേറ്ററാണ് ജയകുമാർ. രാധിക ഇതേ ആശുപത്രിയിൽ നഴ്‌സും.സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെ ഇരുവരുടെയും വീട്ടുകാർക്ക് വിവാഹത്തിന് പൂർണ സമ്മതം. ഇതോടെ…

Read More

കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിൽ കരാട്ടെ പരിശീലനം

തൊടുപുഴ: കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിൽ 2026- 27 അദ്ധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ കരാട്ടെ പരിശീലന പരിപാടിക്ക് തുടക്കമായി. പ്രശസ്ത കരാട്ടെ പരിശീലകനായ പി.കെ. അശോകൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.കരാട്ടെ പരിശീലനം കുട്ടികളിൽ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസം, അനുസരണശീലം, സ്വയംപ്രതിരോധ ശേഷി, മാനസിക ശക്തി, ഏകാഗ്രത, പ്രതിരോധശേഷി എന്നിവ വളർത്താൻ ഏറെ സഹായകരമാണെന്ന് ഹെഡ്മിസ്ട്രസ് അമ്പിളി അപ്പുക്കുട്ടൻ പറഞ്ഞു. പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ അനിവാര്യമാണെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ക്രമമായി കരാട്ടെയുടെ അടിസ്ഥാനപാഠങ്ങളും…

Read More

വാഗമണിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: ആറുപേർക്ക് പരിക്ക്

ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ട്രക്കിംഗിനെത്തിയ ജീപ്പ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗിനെത്തിയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. സമാനമായ രീതിയിൽ വാഗമൺ മേഖലയിൽ ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗം ഭീഷണി ഉയർത്തുന്നതായാണ് നാട്ടുകാരുടെ പരാതി. ഇടുക്കി ജില്ലയിലെ മനോഹരമായ മലയോര വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ ജീപ്പ് സഫാരി വളരെ ജനപ്രിയമാണെങ്കിലും മുൻകരുതലുകൾ പലിക്കാതെയുള്ള യാത്രകൾ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്നുണ്ട്.

Read More

ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനത്തിനായി ഇടപെടും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചെറുതോണി: ജില്ലയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പരമാവധി ശ്രദ്ധനൽകുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജില്ലയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത് ചികിത്സാരംഗത്തും ഭൂപ്രശ്നങ്ങളിലുമെല്ലാം മലയോരജനത അനുഭവിക്കുന്ന യാതനകൾ നേരിട്ട് അറിയാം. ഇടുക്കി മെഡിക്കൽ കോളജിന്റെ വികസപ്രവർത്തനങ്ങൾക്കും ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ തന്റെ ഇടപെടൽ ഉണ്ടാവുമെന്നും സ്പീക്കർ ചെറുതോണിയിൽ പറഞ്ഞു. റോയ് കെ പൗലോസിന്റെ എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് . ദുരിതാശ്വാസ…

Read More

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർന്നതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി. അപകടസാദ്ധ്യത കണക്കിലെടുത്ത് ശനി വൈകിട്ട് മുതൽ സുജാത ഇൻ മുതൽ ആർ.ഒ. കവല വരെയുള്ള പ്രധാന പാതയിലൂടെയുള്ള ഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചു. നിലവിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ബൈപാസ് റോഡ് വഴിയാണ് മൂന്നാർ ടൗണിലേക്ക് കടത്തിവിടുന്നത്. എന്നാൽ, ബൈപാസ് റോഡിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ഇടുങ്ങിയ പാലത്തിലൂടെ ഒരു സമയം ഒരു നിരയായി മാത്രമേ…

Read More

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പതിനൊന്നുകാരനെ കാണാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് കുട്ടിയെ കണ്ടത്.കുട്ടിയെ കണ്ടു. സംസാരിച്ചു. കുട്ടിക്ക് വേദനയുണ്ട്. തലയുടെ ഒരു ഭാഗത്താണ് നല്ല വേദനയുള്ളത്. ന്യൂറോയുടെ ഡോക്ടറടക്കം അവിടെ ഉണ്ടായിരുന്നു. അവര്‍ ശുഭപ്രതീക്ഷയിലാണ്. നല്ല ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യകരമായ നിലയാണ് അവിടെയുണ്ടായിരുന്നത്. അമ്മ മരണപ്പെട്ടുപോയതാണ്. രണ്ട് കുട്ടികള്‍ക്കും പരുക്ക് പറ്റി. ഈ കുട്ടിക്കാണ് മാരകമായ പരുക്ക്. ഇക്കാര്യത്തില്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട നടപടികള്‍…

Read More

‘വനംമന്ത്രിക്ക് വിവരമില്ല, മനുഷ്യജീവന് പാരയായാല്‍ വന്യജീവികളെ കൊല്ലണം, ഞങ്ങള്‍ പണ്ടേ ചെയ്യാറുണ്ട്’

മൂന്നാര്‍: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം എം മണി. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കാത്ത പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും മണി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിന് ഒറ്റമൂലി ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു എം എം മണി. ‘മനുഷ്യജീവന് പാരയായി നില്‍ക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക തന്നെ വേണം. ഒരു വഴിയുമില്ലെങ്കില്‍ അവയെ കൊന്നുകളയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഹൈറേഞ്ച് മേഖലയില്‍ തങ്ങള്‍…

Read More