നിതിന്‍ രാജിന്റെ മരണം: ഡോ.റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍തി ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയില്‍ ഡോ. റാം മുന്‍കൂര്‍ വാദിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകന്‍ മുഖേനെ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകള്‍ പൊതുമധ്യത്തില്‍ മാധ്യമങ്ങള്‍…

Read More

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത്. പാറശാല സ്വദേശി ഫ്‌ലോറന്‍സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗിയായ വിട്ടുടമയെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറില്‍ എടുത്ത് പുറത്തു കടത്തി.പത്ത് വര്‍ഷം മുന്‍പ് ചികിത്സയ്ക്ക് ആവശ്യമായി പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹന്‍ദാസില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട് എഴുതി നല്‍കാമെന്ന് പത്രത്തില്‍ നല്‍കുകയും ചെയ്തിരുന്നു. കരം തീര്‍ത്ത് തരാമെന്ന് പറഞ്ഞ്…

Read More

ലോകകപ്പ് ആര് തൂക്കും നെതര്‍ലന്‍ഡ്‌സ് കപ്പ് കൊണ്ടുപോകുമെന്ന് ജോക്കിം ക്ലെമന്റ്

ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ കപ്പ് ആര്‍ക്കെന്ന ചര്‍ച്ചകളിലാണ് ആരാധകര്‍. അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമെന്നും ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ വരെ കപ്പ് സ്വന്തമാക്കുമെന്ന ചര്‍ച്ചകളും പുരോഗമിക്കുന്നത്. ഇതിനിടെ ജര്‍മനിയില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് അമ്പരപ്പിക്കുന്ന പ്രവചനമാണ് നടത്തിയത്. ആരാ ഈ ജോക്കിം ക്ലമന്റ് കഴിഞ്ഞ 3 ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞന്‍ ജോക്കിം ക്ലമന്റ് ഇത്തവണ നെതര്‍ലന്‍ഡ്‌സ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഗണിത ശാസ്ത്ര…

Read More

ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്.ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടി ആയിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവില്‍ തന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.ബെന്നി തോമസിന്റെ…

Read More

മാസപ്പടിക്കേസില്‍ വീണയ്ക്ക് വീണ്ടും സമന്‍സ്; ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി

കൊച്ചി: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിന് അടുത്ത ബുധനാഴ്ച ഹാജരാകാനാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സിന് സി.എം.ആര്‍.എല്‍ കമ്പനി 2.78 കോടി രൂപ നല്‍കിയ ഇടപാടിലെ ദുരൂഹത സംബന്ധിച്ചാണ് അന്വേഷണം.ജൂണ്‍ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണയ്ക്ക് നേരത്തെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം…

Read More

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

ലക്നൗ: കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറുണ്ടായ വശത്തിന് നേരെ എതിര്‍ദിശയിലുള്ള സീറ്റിലാണ് അദ്ദേഹം ഇരുന്നിരുന്നത്. അതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫിറോസാബാദ് ജില്ലയിലെ മകന്‍പുര്‍ സ്റ്റേഷന്‍ കടന്നുപോകുമ്പോഴാണ് മോഹന്‍ ഭഗവത് ഇരുന്ന ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനില്‍ നിര്‍ത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും…

Read More

ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്പാല്‍ റാണ (49) അന്തരിച്ചു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഷൂട്ടിംഗ് വിസ്മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ. ജര്‍മനിയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലേയ്ക്കുള്ള വിമാന യാത്രക്കിടെയും സമാന അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഷൂട്ടിംഗ്…

Read More

ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഓഖ്ല ഫയര്‍ സ്റ്റേഷന്‍ -1 പരിധിയിലുള്ള മദ്ധ്യം മാര്‍ഗിലെ നയാ താര അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള ഗാലി നമ്പര്‍ ഒന്നിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്കെത്താനുള്ള വഴി ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു….

Read More

‘മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നിര്‍ദേശം നല്‍കി ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മെമ്മറി കാര്‍ഡ് പരിശോധനയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഫൊറന്‍സിക് വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്…

Read More

ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ അതിക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന്…

Read More