ഞായറാഴ്‌ച ഗുരുവായൂരിൽ 443 വിവാഹങ്ങൾ

ഗുരുവായൂർ : ചിങ്ങമാസത്തിലെ അവസാന ഞായറാഴ്‌ചയായ നാളെ ( സെപ്റ്റംബർ 13 ) ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 443 വിവാഹങ്ങൾ. സ്പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാൽ ഇനിയും വിവാഹങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു.

ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദീപ സ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം നടത്തുന്ന ഭക്തരുടെ അഭ്യർത്ഥന പ്രകാരം മേൽ പുത്തൂർ ഓഡിറ്റോറിയത്തിന് അരികിലൂടെ ഉള്ള നടവഴി വീതി കൂട്ടാ നുള്ള നടപടി തുടങ്ങി ദേവസ്വം എഞ്ചിനീയർ അശോക് കുമാറിന്റെ ഇടപെടലിൽ ആണ് ഇന്ന് രാത്രി തന്നെ നടവഴിയിലെ ബാരിക്കേഡ് മാറ്റി സ്ഥാപിക്കൽ പൂർത്തിയാക്കാനുള്ള പ്രവൃത്തി നടക്കുന്നത്

സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. . ക്ഷേത്രം കിഴക്കേ നട പൂർണ്ണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം. ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. അടിയന്തിര ഘട്ടത്തിൽ ഭക്തർക്ക് വൈദ്യ പരിചരണം ലഭ്യമാക്കാൻ ദേവസ്വം മെഡിക്കൽ സെൻ്ററിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ക്ഷേത്രനടയിൽ ആംബുലൻസും സജ്ജമാക്കി. ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിങ്ങ് റോഡുകളിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. . ദേവസ്വം ശ്രീകൃഷ്‌ണ എച്ച് എസ് എസ്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മൈതാനങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *