ഡേറ്റിംഗ് ആപ്പ് വഴി സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് യുവതി

പ്രയാഗ്‌രാജ്: ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് കോടികൾ തട്ടിയ യുവതിക്കെതിരെ പരാതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാ‌ജിലാണ് സംഭവം. യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ അവർ അറിയാതെ പകർത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതി പണം തട്ടിയിരുന്നത്. . പല്ലവി സിംഗ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്. ടിൻഡർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയയും വഴി യുവതി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും…

Read More

പോക്‌സോ കേസ്; കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റിൽ, പിടികൂടിയത് സാഹസികമായി

സുൽത്താൻ ബത്തേരി: അന്തർ സംസ്ഥാന ലഹരി സൃഘയിലെ പ്രധാന കണ്ണിയും പോക്‌സോ കേസ് പ്രതിയുമായ സാഗേഷ് കുമ്പാളി അറസ്റ്റിൽ. ഒളിവിൽ കഴിയവെ ബത്തേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇയാൾ സജീവമായിരുന്ന ഇയാൾ റോളക്സ് എന്ന സിനിമാ കഥാപാത്രത്തെ അനുകരിക്കാറുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കഞ്ചാവ് കൈവശം വെച്ചതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒന്നരമാസമായി ഇയാളെ അന്വേഷിക്കുകയാണ് പൊലീസ്. എലത്തൂർ ഇൻസ്‌പെക്ടർ കെ….

Read More

അർജുൻ ആയങ്കിയുടെ കാർ കസ്റ്റഡിയിൽ; വാഹനം കണ്ണൂരിൽ ഉപേക്ഷിച്ച നിലയിൽ

മലപ്പുറം/കൊച്ചി∙ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി നേരത്തെ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…

Read More

അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേർ കസ്റ്റഡിയിൽ; പിടിയിലായത് തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം: അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, ആദിത്യൻ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായത്. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആകെ 23 കേസുകളാണ് നിലവിൽ സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും അർജുൻ ആയങ്കിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടാകാം…

Read More

എൻ.ടി.എൽ വാട്സ്ആപ് ഗ്രൂപ് വഴി കോടികളുടെ ഓൺലൈൻ തട്ടിപ്പ്‌

കടയ്ക്കൽ: കിഴക്കൻ മേഖലയിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്‌, നഷ്ടമായത് കോടികൾ. അധ്യാപകർ,വിരമിച്ച സർക്കാർ ജീവനക്കാർ, വ്യാപാരികൾ, വീട്ടമ്മമാർ എന്നിവരെ പ്രധാനമായി ലക്ഷ്യമിട്ടാണ് സംഘങ്ങൾ വല വിരിച്ചിരിക്കുന്നത്. കിഴക്കൻ മേഖലയിലെ വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽനിന്നും കോടിക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് നഷ്ടമായത് . വാട്സ്ആപ് ടാസ്‌ക് കെണിയിൽപ്പെട്ടാണ് നിരവധി പേർക്ക് കോടികൾ നഷ്ടമായത്. കിഴക്കൻ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ വാട്സ്ആപ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽപ്പെട്ട നിരവധി ആളുകൾക്കാണ് ഇപ്പോൾ കോടിക്കണക്കിന് രൂപ നഷ്ടമായത്….

Read More

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

കൊച്ചി: അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി വി ഡി സതീശനെതിരെ പോസ്റ്റ് ഇട്ടതിനാണ് ആലുവ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചു എന്നാണ് കേസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.   പാലിയേക്കര ടോൾ പ്ലാസ് കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ സംശയം. അർജുൻ തന്നെയാണോ…

Read More

അർജുൻ ആയങ്കി കേരളം വിട്ടു? സുപ്രീംകോടതിയിൽ ജാമ്യത്തിന് ശ്രമിക്കുന്നതായി സംശയം

തൃശൂർ: തെരച്ചിൽ വ്യാപകമാക്കിയിട്ടും അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പൊലീസ്. അർജുന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന ഇയാൾ പാലക്കാട് വഴി കേരളം വിട്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇപ്പോഴും പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് അർജുൻ ആയങ്കി സോഷ്യൽ മീഡിയ പോസ്റ്റുകളിടുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്തതിനാൽ ഇയാൾ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.     മൊബൈൽ സിമ്മിന് പകരം വൈഫൈ ഉപയോഗിച്ചാണ് അർജുൻ ആയങ്കി സോഷ്യൽ…

Read More

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ പിടിയിൽ

ഗോഹട്ടി: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അസം സ്വദേശികളായ അംജദ് ഹുസൈൻ ലസ്‌കർ (20), സദ്ദാം ഹുസൈൻ ലസ്‌കർ (23), റിങ്കു ദാസ് (25) എന്നിവരാണ് പിടിയിലായത്. മിസോറാമിലാണ് സംഭവം. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 2.30 ഓടെ പെൺകുട്ടികൾ ധോലായ് പൊലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും…

Read More

കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് രണ്ടുദിവസം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   സൗഹൃദ ദിനമായ ഓഗസ്റ്റ് രണ്ടിന് സുഹൃത്തിനൊപ്പം ഷോപ്പിംഗ് മാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. രാത്രിയായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോൺ ചെയ്‌തെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. പിന്നാലെയാണ് കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടിയുടെ കാൾ ഡീറ്റെയിൽസും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചതിൽനിന്നാണ് താനെ…

Read More

പത്തനംതിട്ടയിൽ 10-ാം ക്ലാസുകാരിക്ക് പീഡനം; പിതാവടക്കം ഏഴ് പേർക്കെതിരെ വെളിപ്പെടുത്തൽ, മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട: പിതാവുൾപ്പെടെ ഏഴ് പേർ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. മലയാലപ്പുഴയിലെ പത്താംക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിലെ സഹപാഠികളോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ അദ്ധ്യാപകരാണ് ചൈൽഡ് ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരായ മൂന്നുപേർ പിടിയിലായെന്നാണ് വിവരം. പിതാവടക്കം വിദേശത്ത് കഴിയുന്ന രണ്ടുപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഒരാൾ പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിൽ…

Read More