മനുഷ്യത്വരഹിതം’: നിതിൻ രാജിന്റെ മരണത്തിൽ ഡോ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.   കോടതി ഡോ. റാമിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. വിദ്യാർത്ഥികളോട് അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി പറഞ്ഞു. ഇത്തരം…

Read More

ഗോവധ നിരോധന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ബക്രീദ് ദിനത്തിലോ മറ്റേതെങ്കിലും ദിവസത്തിലോ സംസ്ഥാനത്ത് പശുവിനെ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് നിർദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയുടെ ഗോവധ നിരോധന നിർദേശങ്ങൾ ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ തിരുത്തൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സ്റ്റേ പുറപ്പെടുവിച്ചത്.   1976ലെ സർക്കാർ ഉത്തരവ് നടപ്പാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കണമെന്നായിരുന്നു മേയ് മാസത്തിൽ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് വിജയ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്….

Read More

ഹോർമുസിലൂടെ കടന്നുവന്ന വാണിജ്യ കപ്പലുകൾ ആക്രമിച്ചതിന് മറുപടി, ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ കൂടുതൽ അശാന്തി പരത്തി ഇറാൻ-അമേരിക്ക പോര് കടുക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുവരുന്ന വാണിജ്യ, സിവിലിയൻ കപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ ശക്തി കുറയ്‌ക്കാനായി വ്യോമാക്രമണം നടത്തിയെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.’ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും യാത്രാ കപ്പലുകളെയും ആക്രമിക്കുന്ന ഇറാന്റെ ശക്തി കുറയ്‌ക്കാനായി അവർക്കുനേരെ കൂടുതൽ ആക്രമണം നടത്തുന്നു’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ പങ്കുവച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം ഇതിന് ലഭിച്ചെന്നും…

Read More

ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു, അച്ഛനും മകളും മരിച്ചു

തൃശൂർ: കുന്നംകുളത്ത് കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമം. അച്ഛനും മകളും മരിച്ചു. പഴഞ്ഞി‌ എംഡി കോളേജിന് സമീപം താമസിക്കുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ ജോലിനോക്കിയിരുന്ന സിബിയ്‌ക്ക് ജോലി നഷ്‌ടപ്പെട്ടതോടെ തിരികെ നാട്ടിലെത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്. ആത്മഹത്യാശ്രമത്തിനിടെ 17കാരനായ ആദിത്യൻ ഭയന്ന് പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിബിയുടെ…

Read More

ലോകകപ്പ് ഫുട്ബാൾ: സെമിയിൽ മുട്ടാൻ അർജന്റീനയും ഇംഗ്ളണ്ടും

മയാമി: ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ. അധികസമയത്തേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം നോർവേയ്ക്കെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇംഗ്ളണ്ട് അവസാന നാലിലെത്തിയത്. ഇംഗ്ളണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാമാണ് രണ്ട് ഗോളുകളും നേടിയത്. സ്വിറ്റ്സർലാൻഡിനെതിരെ നിശ്ചിത സമയത്ത് 1-1ന് സമനിലയിലായിരുന്ന മത്സരത്തിന്റെ അധികസമയത്താണ് അർജന്റീന രണ്ടുഗോളുകൾകൂടി നേടി വിജയിച്ചത്. 10-ാം മിനിട്ടിൽ അലക്സിസ് മക്അലിസ്റ്റർ,112-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസ്, 120+1-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസ് എന്നിവർ…

Read More

ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ല, താഴമൺ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം’

കൊച്ചി: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് താഴമൺ കുടുംബം ഒഴിയണമെന്ന് മുതിർന്ന ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ. ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തർക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹനര് തന്ത്രിയെ വേശ്യപ്പുരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ജയിലിൽ പോയി ക്രിമിനൽ കേസിൽ വിചാരണ നേരിട്ടു. ധർമ്മശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവ പ്രതിഷ്ഠയുള്ള ശബരിമലയിലെ തന്ത്രിയെയാണ് വേശ്യപ്പുരയിൽ നിന്നും പൊലീസ് അറസ്റ്റുചെയ്തതെന്നും അദ്ദേഹം വിമർശിച്ചു….

Read More

ഹോർമുസ് അടച്ചിട്ടില്ല, കപ്പലുകൾക്ക് കടന്നു പോകാം; സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമെന്ന് യുഎസ്

വാഷിംഗ്ടൺ : ഹോ‌ർമുസ് കടലിലിടുക്ക് അടച്ചിട്ടിട്ടില്ലെന്നും കപ്പലുകൾക്ക് കടന്നുപോകാമെന്നും യു.എസ് സെൻട്രൽ കമാൻഡ്. അന്താരാഷ്ട്ര ജലപാതയിൽ ഗതാഗതം സുഗമമാണെന്നും ഇറാന്റെ ഭീഷണി നേരിടാനും നാവിഗേഷൻ സ്വാതന്ത്ര്യം സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും യു.എസ് സേന പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിച്ച സംഘ‌ർഷങ്ങളെ തുടർന്ന്ഹോർമുസ് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു്,​എസ് സൈന്യത്തിന്റെ പ്രസ്താവന. ഹോർമുസിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇറാനും യു,​എസും തമ്മിലുള്ള വെടിനിറുത്തൽ നിറുത്തുകയും സംഘർഷം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാന് ആണവ ബോംബുകളെക്കാൾ പ്രധാനമാണെന്നും…

Read More

ജാനകിയമ്മ ഇനി ഗാനങ്ങളിലൂടെ അനശ്വര: സംസ്കാര ചടങ്ങുകൾ പൂർത്തിയായി

മൈസൂർ: ദക്ഷിണേന്ത്യൻ സംഗീതത്തിലെ അനശ്വര ശബ്ദമായ എസ് ജാനകിയമ്മ ഇനി ഓർമ്മ. 5.40 ഓടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. മൈസൂരുവിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം കനിയഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസിലായിരുന്നു സംസ്കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അന്ത്യവിശ്രമം മൈസൂരുവിൽ വേണമെന്നത് ജാനകിയുടെ ആഗ്രഹമായിരുന്നു. വൻജനക്കൂട്ടമാണ് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ജാനകിയമ്മയെ അവസാനമായി കാണാൻ മഹാരാജ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുദർശനത്തിന് എത്തിയത്. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ വിഖ്യാത…

Read More

വളരെ നന്മ നിറഞ്ഞ തീരുമാനം, ബഹുമാനപ്പെട്ട മിനിസ്റ്റർക്ക് അഭിനന്ദനങ്ങൾ’; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: പുലയനാർക്കോട്ട ആശുപത്രിയിൽ മെഡിസിൻ ഒ പി തുറന്ന നടപടിയിൽ ആരോഗ്യമന്ത്രി കെ മുരളീധരനെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറക്കൽ. തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാനുമായാണ് പുലയനാർക്കോട്ട ആശുപത്രിയിൽ ഒ.പി തുറന്നത്. വളരെ നന്മ നിറഞ്ഞ തീരുമാനമാണിതെന്നും മെഡിക്കൽ കോളേജിലെ ചില ഡിപ്പാർട്‌മെന്റുകൾ വേണമെങ്കിൽ അങ്ങോട്ട് മാറ്റാൻ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.   തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥലസൗകര്യം പരിമിതമാണ്. പുതിയ കെട്ടിടങ്ങൾ നിർമിക്കാനോ വാർഡുകൾ നിർമിക്കാനോ…

Read More

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റുചില ഉദ്ദേശങ്ങളുമായി ആരും ഇറങ്ങേണ്ട’: സുകുമാരൻ നായര്‍ക്കെതിരെ വിമര്‍ശനവുമായി സുരേഷ് ഗോപി

ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, മറ്റ് ചില ഉദ്ദേശങ്ങളുമായി അത് തകർക്കാൻ ആരും ഇറങ്ങേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമുക്ക് അതിൽ ദുഃഖമുണ്ടോ? നമ്മൾ അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണം.ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടണം’- എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ….

Read More