ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു, അച്ഛനും മകളും മരിച്ചു

തൃശൂർ: കുന്നംകുളത്ത് കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമം. അച്ഛനും മകളും മരിച്ചു. പഴഞ്ഞി‌ എംഡി കോളേജിന് സമീപം താമസിക്കുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ ജോലിനോക്കിയിരുന്ന സിബിയ്‌ക്ക് ജോലി നഷ്‌ടപ്പെട്ടതോടെ തിരികെ നാട്ടിലെത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്.

ആത്മഹത്യാശ്രമത്തിനിടെ 17കാരനായ ആദിത്യൻ ഭയന്ന് പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിബിയുടെ മൃതദേഹം കിണിറ്റിലും അലീനയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവർ വിഷം കഴിച്ചിരുന്നു എന്നും സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *