യുഎഇയുടെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയില്‍ സര്‍വീസ് ആരംഭിച്ചു. അബുദാബി- ഫുജൈറ റൂട്ടില്‍ ആണ് ആദ്യഘട്ടത്തില്‍ സര്‍വീസ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്രയുടെ ഭാഗമായി. രാവില്‍ 5:21ന് ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിന്‍. ഒരു മണിക്കൂര്‍ അന്‍പത് മിനിറ്റ് എടുത്ത് ട്രെയിന്‍ ഫുജൈറയില്‍ എത്തി.ആദ്യ ഘട്ടത്തില്‍ വേഗത കുറച്ചാണ് യാത്ര. കന്നിയാത്രയില്‍ മലയാളികള്‍ ഉള്‍പ്പടെ ഭാഗമായി. ദുബായ് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയില്‍ നെറ്റ്വര്‍ക്ക് പെര്‍ഫോമന്‍സ് മാനേജര്‍ മന്‍സൂര്‍ അല്‍മുല്ല ട്വന്റിഫോറിനോട് പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ ദുബായ് ഉള്‍പ്പടെയുള്ള റൂട്ടിലൂടെ ട്രെയിന്‍ ഓടും. ഗതാഗതക്കുരിക്ക് അഴിക്കാമെന്ന വലിയ പ്രതീക്ഷയും യുഎഇയ്ക്ക് ഉണ്ട്.ഇത്തിഹാദ് റെയല്‍ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം. കംഫര്‍ട്ട് ക്ലാസ് ടിക്കറ്റിന് അന്‍പത്തിയഞ്ച് ദിഹവും പ്രീമിയം ക്ലാസിന് നൂറ്റി ഇരുപത് ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.സെപ്റ്റംബര്‍ 30ഓടെ ദുബായ്, അല്‍ ദൈദ് സ്റ്റേഷനുകളും ഡിസംബര്‍ 30നകം അല്‍ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പദ്ധതിയുടെ പൂര്‍ണരൂപം കൈവരിച്ചുകൊണ്ട് 2027 മാര്‍ച്ച് 30നകം ഷാര്‍ജ സ്റ്റേഷനിലേക്കും സര്‍വീസ് നീട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.