
മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും ന്യൂയോര്‍ക്ക് സിറ്റിയുടെ മേയര്‍ സൊഹ്റാന്‍ മംദാനിയേയും പൊന്നാനിയിലേക്ക് കൊണ്ട് വരാന്‍ ആലോചനയുണ്ടെന്ന് കെ പി നൗഷാദലി എംഎല്‍എ. പൊന്നാനിയില്‍ നടത്തുന്ന മലബാര്‍ തീണ്ടിസ് കള്‍ച്ചറല്‍ ബിനാലെയിലേക്ക് പ്രമുഖര്‍ എത്തുമെന്നാണ് നൗഷാദലിയുടെ അവകാശ വാദം. മെസിയെയും മംദാനിയെയും കൂടാതെ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍, ഗായിക ശ്രേയ ഘോഷാല്‍ എന്നിവരെ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പറഞ്ഞ പ്രമുഖരില്‍ 75 ശതമാനം പേരെങ്കിലും വരുമെന്നാണ് എംഎല്‍എ അവകാശപ്പെടുന്നത്. പൊന്നാനിയില്‍ വെച്ച് നടന്ന കുടുംബ സംഗമത്തിലാണ് കെ പി നൗഷാദലിയുടെ പ്രഖ്യാപനം.