‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടിച്ച് പൊലീസ്!

വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് പൊലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ ഈ അടിയന്തര നടപടി. അശ്ലീല ദൃശ്യങ്ങളും നഗ്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ തന്നെ ഐടി നിയമപ്രകാരം കേസെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.

തൊപ്പി തന്റെ സുഹൃത്തുക്കളുടെ നഗ്ന വീഡിയോകൾ ചാനൽ വഴി പരസ്യമായി പോസ്റ്റ് ചെയ്തുവെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് തൊപ്പിക്കെതിരെയുള്ള അന്വേഷണം ആരംഭിച്ചത്. ഡിജിപി റവാഡ ചന്ദ്രശേഖർ നേരിട്ടാണ് ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇതിനെ തുടർന്ന് തൊപ്പിയുടെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും കുറ്റകരമായ ഉള്ളടക്കങ്ങൾ കണ്ടെത്തുകയുമായിരുന്നു.കേസിൽ അറസ്റ്റ് ഒഴിവാക്കാനായി തൊപ്പി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം റൂറൽ പൊലീസ് ശക്തമായി കോടതിയിൽ എതിർത്തിട്ടുണ്ട്. പ്രതി ചെയ്തത് അതീവ ഗുരുതരമായ സ്വഭാവമുള്ള കുറ്റമാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കേവലം അശ്ലീല പ്രചാരണം മാത്രമല്ല, ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പോക്സോ കേസുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ലൈംഗിക ചൂഷണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിട്ടുള്ളത്. തൊപ്പിയും എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും കഴിങ്ങ കുറച്ചുകാലമായി പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *