ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇന്ന് രാവിലെ ബിർഭും ജില്ലയിലെ റാംപുർഹാട്ടിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ആശിഷ് ബാനർജിയുടെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആശിഷ് ബാനർജി നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായത്. റാംപൂർഹാട്ടിൽനിന്ന് അഞ്ച് തവണ അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *