AP Jinan

വൈദ്യുതി പ്രതിസന്ധി തുടരുന്നു; ഇന്ന് രാത്രി ഭാഗിക നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നതിനൊപ്പം കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായതോടെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെ അപേക്ഷിച്ച് ഏകദേശം 1100 മെഗാവാട്ടിന്റെ അധിക ഡിമാൻഡാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ…

Read More

ഒരു കോടിയിലധികം ഉത്പന്നങ്ങൾക്ക് വൻവിലക്കുറവ്,​ ദേശീയ ദിനത്തിൽ ഓഫർ പ്രഖ്യാപിച്ച് സൗദി

റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു കോടിയിലധികം ഉത്പന്നങ്ങക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സർക്കാർ. വിവിധ സ്ഥാപനങ്ങൾക്കായി 3500ലേറെ ഡിസ്കൗണ്ട് ലൈസൻസുകളാണ് ഓഫറിന്റെ ഭാഗമായി അനുവദിച്ചത്. വിലക്കുറവ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധനകളും ശക്തമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ലൈസൻസ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും വില്പന കേന്ദ്രങ്ങളിലും വിലക്കുറവ് നൽകാൻ കഴിയും. ഓഫറുകൾ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഡ‌ിസ്കൗണ്ട് ലൈസൻസിൽ നൽകിയിരിക്കുന്ന…

Read More

വയറിന്റെ വശങ്ങളിൽ പരിക്ക്; അഫ്ഗാൻ പരമ്പരയിൽ നിന്നും വരുൺ ചക്രവർത്തിയെ ഒഴിവാക്കി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി പുറത്ത്. വയറിന്റെ വശങ്ങളിലുള്ള പരിക്കിനെ തുടർന്നാണ് താരത്തെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത്. എംആർഐ സ്കാനിൽ താരത്തിന് സൈഡ് സ്‌ട്രെയിൻ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സെപ്തംബർ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലും വരുൺ ഉണ്ടാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ജൂലായിൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ സംഭവിച്ച ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് അടുത്തിടെയാണ് വരുൺ മുക്തനായത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു. നാല്…

Read More

മൂന്ന് മാസം ഗർഭിണിയായ 17കാരി തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ,​ ഭർത്താവും ഭർതൃപിതാവുമടക്കം നാല് പേർ അറസ്റ്റിൽ

റാഞ്ചി: മൂന്ന് മാസം ഗർഭിണിയായ 17കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ധൻബാദ് ബലിയപൂരിലുള്ള വനമേഖലയിൽ നിന്നാണ് 17 കാരിയായ പൂനം കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. നൂറു മീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് അറുത്തെടുത്ത തല കണ്ടെത്തിയത്. സംഭവം നരബലിയെന്ന തരത്തിൽ നാട്ടുകരിൽ അഭ്യൂഹങ്ങൾ പരന്നെങ്കിലും പൊലീസ് ഇത് തള്ളിക്കളഞ്ഞു. ഗിരിദിഹ് സ്വദേശിനിയായ പൂനം പഠനത്തിനായി ധൻബാദിലെ…

Read More

എമിഗ്രേഷൻ ക്ലിയറൻസില്ലാതെ മൂന്ന് ഇറ്റലിക്കാർ ഇന്ത്യ വിട്ടു,​ എയർ ഇന്ത്യക്ക് വൻവീഴ്ച

ന്യൂഡൽഹി: എമിഗ്രേഷൻ ക്ലിയറൻസില്ലാതെ മൂന്ന് ഇറ്റലിക്കാർ ഇന്ത്യ വിട്ട സംഭവത്തിൽ എയർ ഇന്ത്യക്ക് വ്യോമയാന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. വിമാനക്കമ്പനിയുടെ ഹാൻ്‌ഡ്‌ലിംഗ് സംവിധാനത്തിലെ വൻവീഴ്ചയായി സംഭവത്തെ പരിഗണിച്ചാണ് നടപടി. ഡൽഹിയിൽ നിന്ന് മ്യൂണിക്കിലേക്കായിരുന്നു ഇറ്റാലിയൻ സ്വദേശികൾ യാത്ര ചെയ്തത്. സെപ്തംബർ നാലാം തീയതി പുലർച്ചെയാണ് സംഭവം. അമൃത്‌സറിൽ നിന്ന് എയർ ഇന്ത്യ വിമാനം എ.ഐ 1115ലാണ് മൂന്ന് ഇറ്റലിക്കാർ പുലർച്ചെ 12.50ഓടെ ഡൽഹിയിൽ എത്തിയത്. തുടർന്ന് ഒന്നേമുക്കാലോടെ ഇവർ ലുഫ്താൻസയുടെ എൽ.എച്ച് 763ൽ മ്യൂണിക്കിലേക്ക് പോയി….

Read More

മലയാളി വ്ലോഗർ താലിബാന്റെ പിടിയിലായെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്; സഹായം തേടി ‘ബാക്ക്പാക്കർ അരുണിമ’

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി വ്ലോഗർ അരുണിമ താലിബാന്റെ പിടിയിലായതായി സോഷ്യൽ മീഡിയ പോസ്റ്റ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താലിബാൻ തന്നെ അറസ്റ്റുചെയ്‌തെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അരുണിമ കുറിപ്പ് പങ്കുവച്ചത്. അഫ്ഗാനിസ്ഥാനിലെ ബാംയാനിലാണ് നിലവിൽ അരുണിമ. താലിബാന്റെ ഔദ്യോഗിക ഭാഷയായ പഷ്‌തോണിൽ നൽകിയ സന്ദേശത്തിന്റെ പരിഭാഷയെന്ന തരത്തിലാണ് അരുണിമ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ഔദ്യോഗിക കത്തുകളില്ലാത്തതിനാൽ മുജാഹിദ്ദീൻ നിങ്ങളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നു’ എന്നാണ് സന്ദേശത്തിലുള്ളത്..’ആർക്കെങ്കിലും ഇന്ത്യൻ എംബസിയെ അറിയാമെങ്കിൽ ദയവായി ബന്ധപ്പെടുക’ എന്നും…

Read More

കനത്ത ചൂടിന് ഇടവേള; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 –…

Read More

വിനായക ചതുർത്ഥിയിൽ വിജയ്‌യെ ഗണപതിയാക്കി; വിഗ്രഹങ്ങൾ വൈറലായതോടെ ശിൽപിക്കെതിരെ പരാതി

ചെന്നൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയയ്‌യെ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ച വിനായക വിഗ്രഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെന്നൈയിലെ കൊരുക്കുപ്പേട്ട്, ആർ.കെ നഗർ മേഖലകളിലാണ് വിജയ്‌യുടെ രൂപസാദൃശ്യമുള്ള വ്യത്യസ്ത ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാരുടെയും സന്ദർശകരുടെയും ശ്രദ്ധനേടിയ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിജയിയ്‌യുടെ രാഷ്ട്രീയ പ്രചാരണവേഷവും അദ്ദേഹത്തിന്റെ ജനപ്രിയ സിനിമയായ ‘ഗില്ലി’യിലെ കഥാപാത്രത്തിന്റെ രൂപവുമടക്കം വിവിധ ഭാവങ്ങളാണ് വിഗ്രഹങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ആരാധകനായ രാജേഷാണ്…

Read More

ഗാസ ഡോക്യുമെന്ററിക്ക് വെനീസിൽ പുരസ്കാരം,​ സംവിധായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്രയേൽ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ‘നാസ’ ഡോക്യുമെന്ററ വെനിസ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയതിന് പിന്നാലെ സംവിധായകരുടെ പൗരത്വം റദ്ദാക്കാൻ ഇസ്രയേൽ ഒരുങ്ങുന്നു. സംവിധായകരായ യുവാൽ എബ്രഹാം,​ റേച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രയേൽ സാംസ്കാരിക മന്ത്രി മിക്കി സോഹർ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് നടപടി. ജൂതവിരുദ്ധരുടെ കൈയടി നേടാൻ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് സംവിധായകർ ശ്രമിച്ചതെന്ന് സോഹർ എക്സിൽ കുറിച്ചു. രാജ്യദ്രോഹികളായ ഇരുവരുടെയും ഇസ്രയേലി പൗരത്വം റദ്ദാക്കുമെന്നും മിക്കി സോഹർ വ്യക്തമാക്കി. യു.കെയിലെ ദി ഗാർഡിയൻ…

Read More

ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും

ഇടുക്കി: സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോരിന്റെ തുടർച്ചയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രവർത്തക യോഗത്തിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും. ജില്ലാ കമ്മിറ്റിയിലെ വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയതോടെ യോഗ നടപടികൾ പൂർത്തിയാക്കാനാകാതെ നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയി. ഇടുക്കി ഡിടിപിസി പാർക്കിന് സമീപമുള്ള എക്കോ ലോഗ് കോട്ടേജിലായിരുന്നു യോഗം. തുടക്കം മുതൽ തന്നെ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിനെ വഴിയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ചില പ്രാദേശിക പ്രവർത്തകരെ നേതൃത്വം…

Read More