ഇനി ആഘോഷനാളുകൾ; ഓണം-ടൂറിസം വാരാഘോഷത്തിന്​ തിരിതെളിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഓ​ണം- ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന് ത​ല​സ്ഥാ​ന​ത്ത്​ തു​ട​ക്കം. ഒ​രാ​ഴ്ച​യോ​ളം നീ​ളു​ന്ന ക​ലാ​വി​രു​ന്നും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും നി​റ​ങ്ങ​ളും തി​ക്കും​തി​ര​ക്കു​മാ​യി ത​ല​സ്ഥാ​ന ന​ഗ​രി ക​ട​ന്ന​തോ​ടെ ജ​ന​ങ്ങ​ളും ഓ​ണാ​വേ​ശ​ത്തി​ലാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട്​ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ വാ​രാ​ഘോ​ഷം ​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തെ ലോ​ക​ത്തി​ന്‍റെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റു​ന്ന​തി​ന്​ വേ​ണ്ട​തെ​ല്ലാം സ​ർ​ക്കാ​ർ തു​ട​ക്ക​മി​ടു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കാ​യ​ൽ, ക​ട​ൽ, ന​ദി​ക​ളെ സം​യോ​ജി​പ്പി​ച്ച്​ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ ടൂ​റി​സം ന​ട​പ്പാ​ക്കു​മെ​ന്നും ലോ​ക​ത്തി​ന്​ മു​ന്നി​ൽ കേ​ര​ള​ത്തെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ടൂ​റി​സം മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി​. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, ശ​ശി ത​രൂ​ർ എം.​പി, മേ​യ​ർ വി.​വി രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

ജി​ല്ല​യി​ലെ എം.​എ​ൽ.​എ​മാ​രാ​യ എ​ൻ. ശ​ക്​​ത​ൻ, എം.​വി​ൻ​സെ​ന്‍റ്, ര​മ്യ ഹ​രി​ദാ​സ്, ജി. ​സ്റ്റീ​ഫ​ൻ, സു​ധീ​ർ​ഷാ പാ​ലോ​ട്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ പ്രി​യ​ദ​ർ​ശി​നി, ചീ​ഫ്​ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ്​ സി​ൻ​ഹ, ടൂ​റി​സം സെ​ക്ര​ട്ട​റി അ​ഞ്ജ​ന എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ച​ല​ച്ചി​ത്ര​താ​രം ശോ​ഭ​ന അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്‌​കാ​ര​ത്തോ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *