കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന്

കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്തുവന്നിട്ടുണ്ട്. രാഗേഷ് പാർട്ടിയിൽ വന്ന കാലത്തെ സ്വത്താണോ ഇപ്പോഴുള്ളതെന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ പുതിയ വെല്ലുവിളി ഉയർന്നിരിക്കുന്നത് കെ.കെ. രാഗേഷ് പാർട്ടിയിൽ ചേർന്ന സമയത്തെ സാമ്പത്തിക നിലയും ഇപ്പോഴത്തെ ആസ്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇത് സമഗ്രമായി അന്വേഷിക്കണമെന്നുമാണ് വിമർശനം പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വകമാറ്റിയെന്ന ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെ കെ.കെ. രാഗേഷ് രൂക്ഷമായ രാഷ്ട്രീയ വിമർശനം ഉയർത്തിയിരുന്നു. കുഞ്ഞികൃഷ്ണനെ ‘വർഗവഞ്ചകൻ’ എന്നും പാർട്ടിയെ ഒറ്റിക്കൊടുത്ത ‘മിർജാഫർ’ എന്നുമാണ് രാഗേഷ് വിശേഷിപ്പിച്ചത്. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ്, രാഗേഷിന്റെ സാമ്പത്തിക വളർച്ചയെ ചോദ്യം ചെയ്തും അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ടി.കെ. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ഔദ്യോഗികമായി വിജിലൻസോ മറ്റ് അന്വേഷണ ഏജൻസികളോ ഈ പരാതിയിൽ നിലവിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിവരമില്ല. രാഷ്ട്രീയമായ ആരോപണ-പ്രത്യാരോപണങ്ങളുടെ ഘട്ടത്തിലാണ് ഈ വിഷയം ഇപ്പോൾ നിലനിൽക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *