തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി: അന്വേഷണം

കണ്ണൂർ: തലശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച അ‌ർദ്ധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാലുപേരും ഒരുമിച്ചാണ് പുറത്തുകടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ സമാനമായി ചിൽഡ്രൻസ് ഹോമിൽ നിന്ന പുറത്തുപോയി പിന്നീട് പൊലീസ് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റുമൂന്നുപേരും പോയതെന്നാണ് വിവരം.
പെൺകുട്ടികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടികൾ എത്തിയിരിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചതായും ഇവരെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *