admin

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി സർക്കാർ അറിയിച്ചു. നിലവിൽ 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൈകീട്ട് ആറുമണി വരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ വിവിധ സേനാവിഭാഗങ്ങൾ തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ…

Read More

നീല​ഗിരിയിൽ‍‌ കാട്ടാനയാക്രമണം; ഒരാൾ മരിച്ചു

ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്‌മണ്യൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്‌മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഹിമപാതം: പർവ്വതാരോഹകൻ കാണാതായ നിർമ്മലിനെയും സംഘത്തെയും തിരച്ചിൽ തുടരുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ശക്തമായ ഹിമപാതത്തിൽപ്പെട്ട് ലോക പ്രശസ്ത പർവ്വതാരോഹകൻ നിർമ്മൽ പുർജ ( 43 )​ അടക്കം ആറ് പേരെ കാണാതായി. നാല് പേരുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ കാരക്കോറം പർവ്വതനിരകളുടെ ഭാഗമായ ബ്രോഡ് പീക്ക് കൊടുമുടിയിലായിരുന്നു സംഭവം. നേപ്പാൾ സ്വദേശിയായ നിർമ്മലിന്റെ നേതൃത്വത്തിലെ പത്തംഗ സംഘം കൊടുമുടിയിൽ 7,000 മീറ്റർ ഉയരത്തിലെത്തിയപ്പോഴായിരുന്നു അപകടം. മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. മരിച്ചവരിൽ ഒമാൻ വനിതയും നേപ്പാൾ സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാൻ, ചൈന,…

Read More

അൾജീരിയയിൽ വൻദുരന്തം; നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു

അൾജിയേഴ്‌സ്: വടക്കൻ അൾജീരിയയിൽ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രി മുഹമ്മദ് സിദ്ദീഖ് ഐത് മസ്ഊദീൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.   സെറ്റിഫ് നഗരത്തിൽനിന്ന് തലസ്ഥാനമായ അൾജിയേഴ്‌സിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എൽ കാർമ പ്രദേശത്തെത്തിയപ്പോൾ ബസ് നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൗമെർദസ് സർവകലാശാല ആശുപത്രിയിൽ ചികിത്സയിലുള്ള ചിലരെ പ്രധാനമന്ത്രി…

Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മെഡൽ വേട്ട

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു.ട്രിപ്പിൾ ജംപിലും പാരാ അത്‌ലറ്റിക്സിൽ എഫ്-57 ഷോട്ട്‌പുട്ടിലും ഇന്ത്യ ഇരട്ടമെഡലുകൾ നേടി. വനിതകളുടെ ബോക്സിംഗിലും ഇന്ത്യ ഇരട്ട സ്വർണം നേടി.   പുരുഷൻമാരുടെ എഫ് -57 ഷോട്ട്പുട്ടിൽ സോമൻ റാണ സ്വർണവും ശുഭം ജുയൽ വെള്ളിയും നേടി. സോമൻ റാണ 13.40 മീറ്ററും ശുഭം 13.28 മീറ്ററും എറിഞ്ഞാണ് മെഡൽ നേടിയത്. ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ പ്രവീൺ ചിത്രവേ. വെള്ളിമെഡൽ നേടി. സെൽവപ്രഭു മാരനാണ് വെങ്കലം. 16.68 മീറ്റർ…

Read More

വെമ്പായം ബാറിലെ തീവയ്പ്: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

വെഞ്ഞാറമൂട്: വെമ്പായത്തെ ബാറിലുണ്ടായ തീവയ്പ്സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു. വെമ്പായം തേക്കട തടത്തരികത്ത് വീട്ടിൽ നൗഫൽ (30) ആണ് അണുബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നാലായി. അൻപത് ശതമാനത്തിലധികം പൊള്ളലേറ്റ നൗഫൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബാറിലെ തീപിടുത്തത്തിന് പിന്നാലെ അവിടെ നിന്ന് ഇറങ്ങിയോടിയ നൗഫൽ ബൈക്കിൽ രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടുകയായിരുന്നു. കുളത്തിൽ…

Read More

പോക്സോ പൂജാരിക്ക് തടവും പിഴയും

നാദാപുരം: ക്ഷേത്രത്തിൽ പൂജക്ക് എത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. മുതുവണ്ണാച്ച സ്വദേശി സി.കെ. വിനോദൻ (52) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2024 സെപ്റ്റംബർ മാസം 20-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പാലേരിയിലെ ക്ഷേത്രത്തിൽ പൂജക്ക് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെ പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി ക്ഷേത്രത്തിലെ പൂജാരി ലൈംഗികമായി ഉപദ്രവിച്ചതായാണ് കേസ്….

Read More

പ്രസ് ക്ലബുമായുള്ളത് അരനൂറ്റാണ്ടിന്റെ ആത്മബന്ധം : മന്ത്രി സി പി ജോണ്‍

തിരു : വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണ് തിരുവനന്തപുരം പ്രസ് ക്ലബുമായുള്ളതെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. പ്രസ് ക്ലബിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബിലും ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലും നവീന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരു വര്‍ഷം നീളുന്ന വജ്രബൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ സെമിനാറുകള്‍, ലോക മാധ്യമ സമ്മേളനം, എക്‌സിബിഷനുകള്‍, കായിക-കലാമേളകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്,…

Read More

88കാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് 30 വർഷം കഠിന തടവ്

കോട്ടയം : 88കാരിയെ വീട്ടിൽക്കയറി മാനഭംഗപ്പെടുത്തിയ കിടങ്ങൂർ മംഗലാരം ഭാഗത്ത് കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന് (24) 30 വർഷം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസിന്റേതാണ് വിധി. പിഴത്തുക അടച്ചാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. 2022 ജനുവരി 10 നായിരുന്നു സംഭവം. അന്നത്തെ എസ്.ഐ കുര്യൻ മാത്യുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ബിജു കെ.ആർ തുടരന്വേഷണം…

Read More

ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ എ രതീഷ് പുറത്തേക്ക്

തിരുവനന്തപുരം : കോടികളുടെ കശുഅണ്ടി അഴിമതിക്കേസിൽ ഒന്നാംപ്രതിയായ കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡിയും ഖാദിബോർഡ് സെക്രട്ടറിയുമായ കെ.എ. രതീഷ് പുറത്തേക്ക്. കെ.എ. രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർ‌ദ്ദേശിച്ചതായാണ് റിപ്പോർട്ട്. ഖാദി ബോർഡ് സെക്രട്ടറിയായി കെ.എ. രതീഷ് തുടരുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സർക്കാരിന്റെ റിപ്പോർട്ട് തേടിയ കോടതി സി.ബി.ഐക്ക് നോട്ടീസയക്കാനും നിർദ്ദേശിച്ചിരുന്നു. റു​ട്രോ​ണി​ക്സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ,​ ​ഖാ​ദി​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​ചീ​ഫ്…

Read More